[go: up one dir, main page]

Jump to content

ചുമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുമ
ഉച്ചാരണം

ശ്വാസകോശത്തിന്റെ പൊടുന്നനെയുള്ള ചുരുങ്ങലാണ് ചുമ, ഇത് അന്യപദാർത്ഥങ്ങൾ ശ്വാസകോശത്തിൽ നിന്ന് പുറന്തള്ളാനായി ശരീരം നടത്തി വരുന്ന ഒരു പ്രക്രിയയണ്. അന്യപദാർത്ഥങ്ങൾ എന്തുമാവാം. സാധാരണയായി പൊടി, കഫം എന്നിവയാണ് ചുമയുണ്ടാക്കുന്നത്. പ്രധാനപ്പെട്ട ഒരു രോഗലക്ഷണമാണ് ചുമ. ചുമയോടുകൂടിയ രോഗങ്ങളെ ആയുർവേദത്തിൽ കാസരോഗങ്ങൾ എന്ന് പറയുന്നു.

ചുമയും കഫക്കെട്ടും

[തിരുത്തുക]

ശ്വാസകോശത്തിലേക്ക് വായു കടത്തിവിടുന്ന ചെറിയ നാളികളാണ് ബ്രോങ്കൈ. ബ്രോങ്കൈകളിലെ കോശങ്ങളും ഗ്രന്ഥികളും ഉത്പാദിപ്പിക്കുന്ന സ്രവങ്ങളുടെ മിശ്രിതമാണ് കഫം. ആരോഗ്യമുള്ള ഒരാളിൽ ഈ കഫം ശ്വാസനാളങ്ങളിലെ ഈർപ്പം നിലനിർത്തുന്നതിന് സഹായിക്കുന്നു. ബ്രോങ്കൈകളുടെ പ്രതലത്തിൽ സാധാരണയായി കാണപ്പെടുന്ന ഒരിനം നേർത്ത ഫിലമെന്റുകളാണ് സിലിയ. ഇവയുടെ ശരിയായ പ്രവർത്തനം മൂലം വായുവിലൂടെ ശ്വാസകോശത്തിലേക്കു കടക്കുന്ന അന്യവസ്തുക്കൾ, രോഗാണുക്കൾ, പൊടി, ആഹാരപദാർഥങ്ങൾ എന്നിവയെ കഫത്തോടൊപ്പം ഫലപ്രദമായി ചുമച്ച് പുറംതള്ളാൻ ശ്വാസകോശത്തിന് കഴിവുണ്ട്. ഇത് ഒരു പ്രതിരോധപ്രവർത്തനമാണ്

നാട്ടു ചികിത്സാ വിധികൾ

[തിരുത്തുക]

ഒരുനുള്ള അയമോദകമെടുത്ത് അല്പം ഉപ്പും ഗ്രാമ്പൂവും ചേർത്ത് ചവച്ചു തിന്നാൽ ഇൻഫ്ലുവൻസ കൊണ്ടുണ്ടാകുന്ന ചുമ മാറും[അവലംബം ആവശ്യമാണ്].

തുമ്പചാർ പിഴിഞ്ഞു ചുണ്ണാമ്പു കൂട്ടി യോജിപ്പിച്ച് തോണ്ട്കുഴിയിൽ നിർത്തുന്നത് ചുമശമിക്കുവാൻ സഹായിക്കും[അവലംബം ആവശ്യമാണ്]. ആടലോടകം ഇലകൾ വാട്ടിപ്പിഴിഞ്ഞ് ചാറെടുത്ത് കുറഞ്ഞ അളവിൽ ഇടവിട്ട് കഴിച്ചാൽ ചുമ ശമിക്കും.[അവലംബം ആവശ്യമാണ്]

മറ്റ് ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചുമ&oldid=4079069" എന്ന താളിൽനിന്ന് ശേഖരിച്ചത്