ജയിംസ് ഏൾ റേ
ദൃശ്യരൂപം
ജയിംസ് ഏൾ റേ | |
---|---|
ക്രിമിനൽ ശിക്ഷ | 99 വർഷത്തെ ജയിൽ വാസം |
ജീവിതപങ്കാളി(കൾ) | അന്ന സൻധു (വിവാഹമോചിതയായി) |
മാതാപിതാക്ക(ൾ) | ജയിംസ് ജെറാൾഡ് എൾറേ |
ചുമത്തപ്പെട്ട കുറ്റ(ങ്ങൾ) | കൊലപാതകം, ജയിൽ ചാടൽ, ആയുധം ഉപയോഗിച്ചുള്ള മോഷണം, രേഖകളിൽ കൃത്രിമം കാണിക്കൽ |
അമേരിക്കൻ ഐക്യനാടുകളിലെ കറുത്തവർഗ്ഗക്കാരുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിച്ച മാർട്ടിൻ ലൂഥർ കിംഗിന്റെ ഘാതകനാണ് ജയിംസ് ഏൾ റേ. 1968 ൽ മെംഫിസിൽ വെച്ചാണ് കിംഗിനു വെടിയേറ്റത്. ഘാതകനായ ജയിംസ് എൾറേ, ഒരു തടവുപുള്ളിയായിരുന്നു. 1967 ൽ തടവുചാടി രക്ഷപെട്ട ജയിംസ് റേ മെഫിസിൽ സ്വന്തം മുറിയുടെ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന കിംഗിനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് ലണ്ടനിലേക്ക് ഒളിച്ചു കടന്ന ഇയാൾ ബ്രസൽസിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ പിടിക്കപ്പെടുകയാണുണ്ടായത്. കുറ്റസമ്മതം നടത്തിയ ഇയാൾക്ക് 99 വർഷത്തെ തടവാണ് ശിക്ഷ വിധിക്കപ്പെട്ടത്.
അവലംബം
[തിരുത്തുക]- മാതൃഭൂമി ഹരിശ്രീ 2008 ജനുവരി 19