[go: up one dir, main page]

Jump to content

കോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Morse code, a famous type of code

ആശയവിനിയമയത്തിലും വിവരസംസ്കരണത്തിലും അക്ഷരങ്ങൾ, വാക്കുകൾ, ശബ്ദം, ചിത്രം, ചേഷ‌്ടകൾ എന്നീ വിവരങ്ങളെ മറ്റു രൂപങ്ങളിലേയക്ക് മാറ്റുന്നതിനുളള നിയമാവലിയാണ് കോഡ് (Code). വിവരങ്ങളെ ഒരു ആശയവിനിമയ ചാലിലൂടെ വിനിമയം ചെയ്യുന്നതിനായി ചെറുതാക്കുന്നതിനോ ഗോപ്യമാക്കുന്നതിനോ അതുമല്ലെങ്കിൽ ഒരു വിവരസംഭരണിക്കുള്ളിൽ സംഭരിച്ചുവയ്ക്കുന്നതിനോ ആണ‌് ഇതുപയോഗിക്കുന്നത്. മനുഷ്യന് അവൻ കാണുകയോ കേൾക്കുകയോ ചിന്തിക്കുകയോ അനുഭവിക്കുകയോ ചെയ്യുന്ന കാര്യങ്ങൾ മറ്റൊരാളെ അറിയിക്കുന്നതിന് ഉപയോഗിച്ചിരുന്ന സംസാരഭാഷ ഇതിന്റെ ആദിമ ഉദാഹരണങ്ങളിലൊന്നാണ്. എന്നാൽ സംസാരഭാഷയ്ക്ക് അത് കേൾക്കാൻ പറ്റുന്നയത്ര ദൂരത്തിലും അവിടെ സന്നിഹിതരായിട്ടുളള ശ്രോതാക്കളുടെ അത്രയും എണ്ണം ആൾക്കാരിലേയ്ക്കും മാത്രമേ വിനിമയം സാധ്യമാകുകയുളളു. എഴുത്തിന്റെ കണ്ടുപിടുത്തത്തോടുകൂടി സംസാരഭാഷയെ ചിഹ്നങ്ങളിലേയ്ക്ക് മാറ്റാനും വിനിമയത്തിന്റെ പരിധി സ്ഥലകാലങ്ങളിലേയ്ക്ക് വികസിപ്പിക്കാനും കാരണമായി.

സംകോഡനം (Encoding) എന്ന പ്രക്രിയയിലൂടെ ഒരു ഉറവിടത്തിൽ നിന്നുളള വിവരത്തെ സംഭരണത്തിനും പ്രേഷണത്തിനുമുളള ചിഹ്നങ്ങളാക്കിമാറ്റുന്നു. ഇതിന്റെ എതിർപ്രക്രിയയായ വികോഡനം (Decoding) ഈ ചിഹ്നങ്ങളെ തിരികെ ഗ്രാഹകന് മനസിലാകുന്ന മലയാളമോ ഇംഗ്ലീഷോ പോലെയുളള രൂപത്തിലേയ്ക്ക് മാറ്റുന്നു.

കോഡനം (Coding) ചെയ്യുന്നതിനുളള ഒരു കാരണം, സാധാരണ ഭാഷകൾ ഉപയോഗിച്ച് ആശയവിനിമയം ദുർഘടമായ സ്ഥലങ്ങളിൽ ആശയവിനിമയം സാധ്യമാക്കുക എന്നതാണ്. ഉദാഹരണമായി, കൊടികാട്ടികളിൽ (semaphore), കൊടികാണിക്കുന്നയാൾ സന്ദേശത്തിന്റെ വിവിധ ഭാഗങ്ങളെ അക്ഷരങ്ങളോ സംഖ്യകളോ ആക്കി സംകോഡനം ചെയ്ത കൊടി കാണിക്കുന്നു. വളരെ ദൂരത്തിലുളള മറ്റൊരാൾ കൊടി നോക്കി സന്ദേശത്തെ പുനർനിർമ്മിക്കുന്നു.


"https://ml.wikipedia.org/w/index.php?title=കോഡ്&oldid=3944271" എന്ന താളിൽനിന്ന് ശേഖരിച്ചത്