[go: up one dir, main page]

Jump to content

ടർക്കിയുടെ ദേശീയപ‌താക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Flag of Turkey എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടർക്കി
ഉപയോഗംNational flag and ensign
അനുപാതം2:3
സ്വീകരിച്ചത്1844
മാതൃകഒരു ചുവന്ന പശ്ചാത്തലത്തിൽ വെളുത്ത നിറമുള്ള ചന്ദ്രക്കലയും നക്ഷത്രവും. നടുക്ക് നിന്ന് വലത്തേയ്ക്ക് മാറി.[1]
PAN: 186C
RGB: 227, 10, 23
HEX: #E30A17
Variant flag of ടർക്കി
പേര്ടർക്കിയുടെ പ്രസിഡന്റിന്റെ പതാക
ഉപയോഗംമറ്റുള്ളവ
അനുപാതം2:3
Variant flag of ടർക്കി
പേര്കസ്റ്റംസ് അഡ്മിനിസ്ട്രേഷന്റെ പതാക
ഉപയോഗംമറ്റുള്ളവ
Variant flag of ടർക്കി
പേര്ടർക്കിയുടെ സായുധസേനയുടെ കമാൻഡർ ഇൻ ചീഫിന്റെ പതാക.
ഉപയോഗംമറ്റുള്ളവ
അനുപാതം1:1

ചുവന്ന പശ്ചാത്തലത്തിൽ വെളുത്ത നിറമുള്ള ചന്ദ്രക്കലയും നക്ഷത്രവുമുള്ള രൂപകൽപ്പനയാണ് ടർക്കിയുടെ ദേശീയപതാകയ്ക്കുള്ളത് (Türk bayrağı). ചുവന്ന പതാക എന്നാണ് ഈ കൊടിയെ വിശേഷിപ്പിക്കാറ്.

ടർക്കിയുടെ ദേശീയപതാകയുടെ നിലവിലുള്ള രൂപം പഴയ ഓട്ടോമാൻ പതാകയിൽ നിന്ന് ഉരുത്തിരിഞ്ഞുണ്ടായതാണ്. പതിനെട്ടാം നൂറ്റാണ്ടിലാണ് ഓട്ടോമാൻ പതാക സ്വീകരി‌ച്ചത്. 1844-ൽ അതിന്റെ അവസാന രൂപം നിലവിൽ വന്നു.

1936 മേയ് 29-ലെ ടർക്കിയിലെ ദേശീയ പതാകാ നിയമമനുസരിച്ച് കൊടിയുടെ വലിപ്പവും അനുപാതവും ചുവന്ന നിറത്തിന്റെ മാനദണ്ഡങ്ങളും നിഷ്കർഷിച്ചിട്ടുണ്ട്.[2]

ചരി‌ത്രം

[തിരുത്തുക]

നക്ഷത്രവും ചന്ദ്രക്കലയും ഉൾപ്പെട്ട രൂപം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനമോ പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ഓട്ടോമാൻ പതാകകളിലാണ് പ്രത്യക്ഷപ്പെടാനാരംഭിച്ചത്. ചുവപ്പ് പശ്ചാത്തലത്തിൽ വെളുത്ത നക്ഷത്രവും ചന്ദ്രക്കലയും ഉള്ള രൂപം വന്നത് 1844-ൽ ഓട്ടോമാൻ സാമ്രാജ്യത്തിൽ നടന്ന ടാൻസിമാറ്റ് പരിഷ്കാരങ്ങളുടെ ഭാഗമായാണ്,

ഉദ്ഭവം സംബന്ധി‌ച്ച ഐതിഹ്യം

[തിരുത്തുക]

ഓട്ടോമാൻ വംശം സ്ഥാപിച്ച ഒസ്മാൻ ഒന്നാമന്റെ സ്വപ്നത്തിലാണ് ചന്ദ്രക്കലയും നക്ഷത്രവും ചേർന്ന പതാകയുടെ രൂപം ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്ന് ഒരു വിശ്വാസം നിലവിലുണ്ട്. സ്വപ്നത്തിൽ ഒസ്മാൻ ഒന്നാമൻ താൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ച പെൺകുട്ടിയുടെ പിതാവായ പണ്ഡിതന്റെ നെഞ്ചിൽ നിന്ന് ഒരു ചന്ദ്രൻ ഉദിക്കുന്നതായി കണ്ടു. പൂർണ്ണചന്ദ്രൻ അദ്ദേഹത്തിന്റെ തന്നെ ഹൃദയത്തിൽ അസ്തമിച്ചു. പിന്നീട് അദ്ദേഹത്തിന്റെ കടിപ്രദേശത്തുനിന്ന് ഒരു മരം മുളച്ചു. വളർന്നുവന്ന ആ മരം ലോകം മുഴുവനായി അതിന്റെ സുന്ദരവും പച്ചപ്പാർന്നതുമായ ശിഖരങ്ങളുടെ തണൽ കൊണ്ട് സംരക്ഷിച്ചു. മരത്തിനു കീഴിൽ വിശാലമായ ലോകം തനിക്കുമുന്നിൽ പരന്ന് കിടക്കുന്നതായി ഉസ്മാൻ സ്വപ്നത്തിൽ കണ്ടു. ലോകത്തിനു മീതേ ഒരു ച‌ന്ദ്രക്കലയുണ്ടായിരുന്നു.[3]

ടർക്കി റിപ്പബ്ലിക്കായതിനു ശേഷം പതാകയുടെ കൈകാര്യം സംബന്ധിച്ച അടിസ്ഥാന തത്ത്വങ്ങൾ നിയമം മൂലം നിഷ്കർഷിച്ചിട്ടുണ്ട്. ടർക്കിഷ് ഫ്ലാഗ് ലോ നമ്പർ 2994 ആണ് ഇത് സംബന്ധിച്ച നിയ‌മം. 1936 മേയ് 29-നാണ് ഇത് നിലവിൽ വന്നത്. ഇത് കൂടാതെ മറ്റ് നിയമങ്ങളും പതാക സംബന്ധിച്ച് നിലവിലുണ്ട്. ടർക്കിഷ് ഫ്ലാഗ് റെഗുലേഷൻ നമ്പർ 2/7175 (1937 ജൂലൈ 28-ന് നിലവിൽ വന്നത്); സപ്ലിമെന്ററി റെഗുലേഷൻ നമ്പർ 11604/2 (1939 ജൂലൈ 29-ന് നിലവിൽ വന്നത്) ഫ്ലാഗ് നിയമം എങ്ങനെയാണ് നടപ്പിലാക്കപ്പെടേണ്ടത് എന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങളാന്.

ടർക്കിഷ് ഫ്ലാഗ് ലോ നമ്പർ 2893 (തിയതി 1983 സെപ്റ്റംബർ 22 -ന് ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. ഇത് നടപ്പിൽ വന്നത് ഇതിന് ആറ് മാസങ്ങൾക്ക് ശേഷമാണ്). ഫ്ലാഗ് ലോ നമ്പർ 2893-ലെ ആർട്ടിക്കിൾ 9 അനുസരിച്ച് നിയമം നടപ്പാക്കുന്നതിന്റെ അടിസ്ഥാന തത്ത്വങ്ങൽ സംബന്ധിച്ച ചട്ടവും പ്രസിദ്ധീകരിക്കപ്പെട്ടു.

രൂപകൽപ്പന

[തിരുത്തുക]

നിറങ്ങൾ

[തിരുത്തുക]

ഒരു ആർ.ജി.ബി. നിറങ്ങളുടെ സ്പേസിൽ ടർക്കിയുടെ പതാക 89% ചുവന്ന നിറവും 3.9% പച്ച നിറവും 9% നീല നിറവും ചേർന്നതാണ് (ഹെക്സാഡെസിമൽ കളർ കോഡ് #E30A17). സി.എം.വൈ.കെ. കളർ സ്പേസിൽ 0% സയാൻ, 95.6% മജന്റ, 89.9% മഞ്ഞ 11% ബ്ലാക്ക് എന്നിങ്ങനെയാണ് വിന്യാസം. ഹ്യൂ ആംഗിൾ 356.4 ഡിഗ്രിയും സാച്ചുറേഷൻ 91.6% -വും ലൈറ്റ്നസ് 46.5% -വുമാണ്. ടർക്കിഷ് പതാകയുടെ ചുവന്ന നിറം വിവിഡ് റെഡ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. #FF142E എന്ന നിറവും #C70000 എന്ന നിറവും തമ്മിൽ യോജിപ്പിച്ചാൽ ഈ നിറം ലഭിക്കും. ഏറ്റവും അടുത്തുവരുന്ന വെബ് സേഫ് നിറം #CC0000 ആണ്.

വലിപ്പങ്ങൾ

[തിരുത്തുക]
കൺസ്ട്രക്ഷൻ ഷീറ്റ്
Letter Measure Length
G വീതി
A ചന്ദ്രക്കലയുടെ പുറത്തെ വരയുടെ മദ്ധ്യബിന്ദുവും വെള്ള വരയുടെ അറ്റവും തമ്മിലുള്ള ദൂരം 12 G
B ചന്ദ്രക്കലയുടെ വെളിയിലെ വരയുടെ വ്യാസം 12 G
C ചന്ദ്രക്കലയുടെ വെളിയിലെ വരയും ഉള്ളിലെ വരയും തമ്മിലുള്ള ദൂരം 116 G
D ചന്ദ്രക്കലയുടെ ഉള്ളിലെ വരയൂടെ വ്യാസം 25 G
E നക്ഷത്രത്തിനു ചുറ്റുമുള്ള വൃത്തവും ചന്ദ്രക്കലയുടെ അകത്തെ വൃത്തവും തമ്മിലുള്ള അകലം 13 G
F നക്ഷത്ത്രത്തിനു ചുറ്റുമുള്ള വൃത്തത്തിന്റെ വ്യാസം 14 G
L നീളം 1+12 G
M സ്തംഭത്തിനടുത്തുള്ള വെള്ള വരയുടെ വീതി 130 G
  • മുകളിൽ കൊടുത്തിട്ടുള്ള അളവുകളും മറ്റും ടർക്കിഷ് ഫ്ലാഗ് നിയമത്തിലുള്ളതാണ്. ചന്ദ്രക്കലയുടെ ഉള്ളിലെ അതിരിന്റെ ഇടത് അറ്റവും ചന്ദ്രക്കലയുടെ രണ്ടറ്റവും തമ്മിൽ വരച്ച വരയും തമ്മിലുള്ള അകലം 279800 G = 0.34875 G; അതായത്, നക്ഷത്രത്തിന്റെ ഇടത് പോയിന്റ് ഈ ലൈനിനേക്കാൾ 0.0154 G കടന്നാണിരിക്കുന്നത്.
  • സ്തംഭത്തോട് ചേർന്ന അരികിൽ (ഇടത് അറ്റം) ഒരു വെളുത്ത ഭാഗം കാണാവുന്നതാണ്. ഇത് ഒഴിവാക്കി പതാക രൂപകൽപ്പന ചെയ്യാറുണ്ട്. ഇത് സാധാരണ സംഭവിക്കുന്ന ഒരു പിശകാണ്.

സാമ്യമുള്ള പതാകകൾ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-02. Retrieved 2016-11-14.
  2. "Türk Bayrağı Kanunu". Turkish Historical Society. Archived from the original on 2011-06-07. Retrieved 2016-11-14. {{cite web}}: Unknown parameter |trans_title= ignored (|trans-title= suggested) (help)
  3. Lord Kinross, The Ottoman Centuries: The Rise and Fall of the Turkish Empire, Morrow Quill Paperbacks, 1977, pp 23-24.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടർക്കിയുടെ_ദേശീയപ‌താക&oldid=3797444" എന്ന താളിൽനിന്ന് ശേഖരിച്ചത്