ഗാലത്തിയ ദേശീയോദ്യാനം
ഗാലത്തിയ ദേശീയോദ്യാനം ആൻഡമാൻ നിക്കോബാർ ദ്വീപ്സമൂഹത്തിലെ ഒരു ദേശീയോദ്യാനമാണ്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള ബംഗാൾ ഉൾക്കടലിലെ നിക്കോബാർ ദ്വീപുകളിലെ ഗ്രേറ്റ് നിക്കോബാർ ദ്വീപിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.[1]
ഈ പാർക്കിന്റെ വിസ്തീർണ്ണം 110 ച. കി.മീറ്റർ ആണ്. 1992ലാണ് ദേശീയ ഉദ്യാനമായി പ്രഖ്യാപനം നടത്തിയത്.ഗേറ്റ് നിക്കോബാർ ജൈവ മണ്ഡല സംവരണ മേഖല (Great Nicobar Biosphere Reserve ) യിൽ പെട്ടതാണ് ഈ ദേശീയോദ്യാനം. ക്യാംബെൽ ഉൾക്കടൽ ദേശീയോദ്യാനവും ഇതിൽ പെടുന്നു. ഗാലത്തിയയെ അതിൽ നിന്നും 12 കി.മീ.ഉള്ള പരിസ്ഥിതി സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട വന മേഖല (Forest buffer zone ) വേർതിരിക്കുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകത കൊണ്ട് തദ്ദേശവാസികളായ (Endemic) മറ്റെങ്ങും കാണാത്ത സസ്യങ്ങളും ജീവികളും ഇവിടെ കാണുന്നു.
സസ്യങ്ങൾ
[തിരുത്തുക]ഉഷ്ണമേഖല മിതോഷ്ണമേഖലയിലെ ഈർപ്പമുള്ള വനങ്ങളിൽ കാണുന്ന വീതികൂടിയ ഇലകളുള്ള പച്ചപ്പുകൾ ഇവിടെ കാണുന്നു.
ജീവികൾ
[തിരുത്തുക]തേങ്ങാക്കള്ളൻ ഞണ്ട്, മെഗാപോഡ്, നിക്കോബാർ പ്രാവ് എന്നിവ ഇവിടെ കാണുന്ന ചില ജീവികളാണ്.
അവലംബം
[തിരുത്തുക]- ↑ "Galathea National Park". Archived from the original on 2019-12-21.