വെള്ളവയറൻ കടൽപ്പരുന്ത്
വെള്ളവയറൻ കടൽപ്പരുന്ത് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Falconiformes (or Accipitriformes, q.v.)
|
Family: | |
Genus: | |
Species: | H. leucogaster
|
Binomial name | |
Haliaeetus leucogaster Gmelin, 1788
| |
White-bellied Sea Eagle range |
അസിപിട്രിഡേ (Accipitridae) പക്ഷി കുടുംബത്തിൽപ്പെടുന്ന ഒരിനം പ്രാപ്പിടിയനാണ് വെള്ളി എറിയൻ അഥവാ വെള്ളവയറൻ കടൽപ്പരുന്ത്.[1] [2][3][4] ഇംഗ്ലീഷിൽ White-bellied Fish-eagle എന്നും White-breasted Sea Eagle എന്നും അറിയപ്പെടുന്നു. ശാസ്ത്ര നാമം ഹലീറ്റുസ് ലെകൊഗസെർ (Haliaeetus leucogaster). ജന്മ സ്ഥലം ഇന്ത്യയാണെങ്കിലും ദക്ഷിണേഷ്യയിലേയും ഓസ്ട്രേലിയയിലേയും കടൽതീരങ്ങളിലും നദീതീരങ്ങളിലും വെള്ളവയറൻ കടൽപ്പരുന്തിനെ കാണാം.
ശരീര ഘടന
[തിരുത്തുക]മുതിർന്ന പരുന്തുകളുടെ തല, വാല്, ശരീരത്തിന്റെ കീഴ്ഭ്ഭാഗം മുതലായവ വെളുത്ത നിറത്തിലാണ്. ശരീരത്തിന്റെ ഉപരിഭാഗം ബ്രൗൺ നിറത്തിലോ കറുപ്പ് കലർന്ന നിറത്തിലോ ആയിരിക്കും.വാല് ചെറുതും 'V' ആകൃതിയിലുമാണ്[5]. കണ്ണുകൾക്കും കൊക്കുകൾക്കും ഇരുണ്ട നിറമാണ്. കാലുകൾക്കും കാൽപാദങ്ങൾക്കും മഞ്ഞയോ ചാരനിറമോ ആണുള്ളത്.
ആൺ പക്ഷികൾക്ക് 70–80 സെ.മി നീളവും 1.8–3 കി.ഗ്രാം (4–6.6 പൗണ്ട്) തൂക്കവും ഉണ്ടാകും.പെൺ പക്ഷികൾക്ക് ആൺ പക്ഷികളേക്കാൾ വലിപ്പ കൂടുതലായിരിക്കും, 80–90 സെ.മി നീളവും 2.5–4.5 കി.ഗ്രാം (5.5–10 പൗണ്ട്) തൂക്കവും വരും. ചിറക് മുഴുവനായി വിരിച്ചാൽ 1.8 to 2.2 മി നീളം ഉണ്ടാകും[6].
കുട്ടിപ്പരുന്തുകൾക്ക് പൊതുവെ ബ്രൗൺ നിറമാണ്. പ്രായം ചെല്ലുന്തോറുമാണ് നിറം വെള്ളയാകുന്നത്. നാലുവർഷം കൊണ്ട് ഇവയ്ക്ക് പ്രായപൂർത്തിയാകും.
ഭക്ഷണ രീതി
[തിരുത്തുക]മീനുകളും പാമ്പുകളുമാണ് വെള്ളവയറൻ കടൽപ്പരുന്തിന്റെ ഇഷ്ടാഹാരം. വെള്ളത്തിന്റെ അടിയിലേക്ക് മുങ്ങാം കുഴിയിട്ട് മീൻ പിടിക്കാതെ, സാധാരണ കടലിലിന്റെ മുകളിലൂടെ തെന്നി നീങ്ങി റാഞ്ചി പിടിക്കുകയാണിവ ചെയ്യുന്നത് [6]. ഇവ പൊതുവേ ഭക്ഷ്ണമാക്കുന്നത് ജലജീവികളായ മീൻ, ആമ, കടൽ പാമ്പ് മുതലായവയേയാണ്[7]. എന്നിരുന്നാലും ചെറിയ പറവകളേയും(ചെറിയ പെൻഗ്വിനുകൾ), ചെറു സസ്തനികളേയും ആഹാരമാക്കാറുണ്ട്[6]. ചില പരുന്തുകൾ അരയന്നങ്ങളെ വരെ വേട്ടയാടാറുണ്ട്.[8] മനുഷ്യർ പിടിച്ച മത്സ്യങ്ങളേയും മൃതമായ ജീവികളെയും കടൽപ്പരുന്ത് ആഹാരമാക്കുന്നു. ചെറു പക്ഷികളുടെയും ചെറു മൃഗങ്ങളേയും ഭയപ്പെടുത്തി ഭക്ഷണം തട്ടിയെടുക്കാറുണ്ട്[6]. ഒറ്റയ്ക്കും കൂട്ടമായും ഇവ ആഹാരം തേടാറും ഭക്ഷിക്കാറുമുണ്ട്.
സ്വഭാവം
[തിരുത്തുക]ഇവ ഇണചേരുന്ന സന്ദർഭങ്ങളിൽ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുന്നു. താമസിക്കുന്ന ഭൂപ്രകൃതിയനുസരിച്ച് ഇണചേരുന്ന സമയത്തിനും വ്യത്യാസമുണ്ട്. കേരളത്തിൽ അത് ഒക്ടോബർ മുതൽ ജനുവരി വരെയാണ്. കടലിലേക്ക് തള്ളിനിൽക്കുന്ന ഉയർന്ന വൃക്ഷ ശിഖിരങ്ങളിലും പാറക്കെട്ടുകളിലുമാണ് സാധാരണ കൂടുണ്ടാക്കുന്നത്. ചിലപ്പോൾ ഗോപുരങ്ങളുടെ മുകളിലും കൂട് കൂട്ടാറുണ്ട്. കൂടുകൾ വലിപ്പമുള്ളതും കോപ്പയുടെ ആകൃതിയോടുകൂടിയതുമാണ്. ചുള്ളിക്കമ്പുകൾ കൊണ്ടാണ് കൂടുകൾ നിർമ്മിക്കുന്നത്. ഈ കൂടുകൾ എല്ലാ കൊല്ലവും പുതുക്കുകയും ചെയ്യും. മിക്കവാറും അടയാളങ്ങളൊന്നുമില്ലാത്ത വെളുത്ത രണ്ട് മുട്ടകളാണ് ഇടുന്നത്.
ചിത്രശാല
[തിരുത്തുക]-
പയ്യന്നൂർ,കണ്ണൂർ
അവലംബം
[തിരുത്തുക]- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 496–498. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ "white bellied fish eagle (haliaeetus leucogaster): info fact sheet, photos". Naturia.per.sg. Archived from the original on 2011-01-01. Retrieved 2010-03-22.
- ↑ 6.0 6.1 6.2 6.3 Hollands, p. 196
- ↑ Gopi G. V. & Pandav, B. (2006). "White-bellied Sea-Eagle Haliaeetus leucogaster preying on salt-water crocodile Crocodylus porosus" (PDF). Indian Birds. 2 (6): 171. Archived from the original (PDF) on 2011-06-24. Retrieved 2010-07-02.
- ↑ Heinsohn, Tom (2000). "Predation by the White-breasted Sea Eagle Haliaeetus leucogaster on Phalangerid Possums in New Ireland, Papua New Guinea". Emu. 100 (3): 245–46. doi:10.1071/MU00913.
{{cite journal}}
: Cite has empty unknown parameter:|coauthors=
(help)
- BirdLife International (2004). Haliaeetus leucogaster. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 12 May 2006. Database entry includes justification for why this species is of least concern
- Australian Museum Online: White-bellied Sea-eagle Factsheet. Retrieved 2006-NOV-30.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Hadden, Don (2004). Birds and Bird Lore of Bougainville and the North Solomons. Alderley, Qld: Dove Publications. ISBN 0-9590257-5-8.
- Hollands, David (2003). Eagles, Hawks and Falcons of Australia. Melbourne, Vic: Bloomings Books. ISBN 1-876473-19-3.
- Marchant, S., & P.J. Higgins (eds) 1993. Handbook of Australian, New Zealand and Antarctic Birds. Volume 2: Raptors to Lapwings. Oxford University Press, Melbourne. ISBN 0-19-553069-1