[go: up one dir, main page]

Jump to content

വിധവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പങ്കാളി മരണപ്പെട്ട സ്ത്രീകളെയാണ് വിധവ (widow) എന്നു പറയുന്നത്. ഭാര്യ മരണപ്പെട്ട പുരുഷനെ വിധുരൻ, 'വിഭാര്യൻ' (widower) എന്നു വിളിക്കുന്നു. വിധവയുടെ പുനർവിവാഹവും സംരക്ഷണവും ഓരോ മതങ്ങളിലും സമൂഹങ്ങളിലും വ്യത്യസ്ത രീതിയിലാണ് കാണപ്പെടുന്നത്. വിധവകളുടെ അവകാശങ്ങൾക്കായി പല സർക്കാരുകളും പല പദ്ധതികളും നടത്തി വരുന്നു. സമൂഹത്തിൽ ഇവർ ജീവിക്കാൻ പലപ്പോഴും പ്രശ്നങ്ങൾ നേരിടുന്നു. തൊഴിൽപരമായും സാമ്പത്തികമായും പുനർവിവാഹത്തിനും വിധവകൾക്ക് പ്രശ്നങ്ങളെ നേരിടേണ്ടി വരാറുണ്ട്. ഇത് ലിംഗവിവേചനത്തിന്റെ ഭാഗമായാണ് കണക്കാക്കപ്പെടുന്നത്. പങ്കാളി മരണപ്പെട്ട അവസ്ഥയെ 'വൈധവ്യം' എന്നു വിളിക്കുന്നു. വിവാഹമോചനശേഷം പങ്കാളി മരിച്ചവരെ ഈ വാക്കുകൊണ്ട് വിവക്ഷിക്കാറില്ല.

"https://ml.wikipedia.org/w/index.php?title=വിധവ&oldid=3726812" എന്ന താളിൽനിന്ന് ശേഖരിച്ചത്