മാംസഭുക്ക്
ദൃശ്യരൂപം
മാംസം ഭക്ഷിക്കുന്ന അഥവാ മുഖ്യമായും മാംസാഹാരം മാത്രം കഴിക്കുന്ന ജീവികളാണ് മാംസഭുക്കുകൾ (Carnivores). മറ്റു ജീവികളുടെ ശരീരകലകളാണ് (മാസം, എല്ലുകൾ, രക്തം തുടങ്ങിയവയാണ്) പൂർണ്ണമായില്ലെങ്കിലും പ്രധാനമായും മാംസഭുക്കുകളുടെ ഭക്ഷണം. ഇത് ഇരയെ വേട്ടയാടിയോ അല്ലെക്കിൽ മറ്റു കാരണങ്ങളാൽ ചത്ത ജീവികളെയോ ഭക്ഷണമാക്കി കൊണ്ടാണ് ഇവ നിർവഹിക്കുന്നത് .[1][2].
സിംഹം, കടുവ, പുള്ളിപ്പുലി തുടങ്ങിയ മൃഗങ്ങൾ മാംസഭുക്കുകൾ ആണ്.അവയ്ക്കു കൂർത്ത കൊമ്പല്ലുകൾ ഉണ്ട്. വേട്ടയാടിയാണ് അവ ഭക്ഷിക്കുന്നത്. അതിനായിത്തന്നെ അവയ്ക്ക് കൂർത്ത നഖങ്ങൾ ഉണ്ട്