പറ
Bushel | |
---|---|
വിവരണം | |
ഏകകവ്യവസ്ഥ | imperial and US customary |
അളവ് | volume |
ചിഹ്നം | bsh അല്ലെങ്കിൽ bu |
Unit conversions (imperial) | |
1 imp bsh in ... | ... is equal to ... |
imperial units | 8 dry gallon |
metric units | 36.36872 L |
US dry units | 8.2565 gal |
imperial/US units | 2219.36 cu in |
Unit conversions (US) | |
1 US bsh in ... | ... is equal to ... |
US dry units | 8 dry gallon |
metric units | 35.2391 L |
imperial units | 7.7515 gal |
imperial/US units | 2150.42 cu in |
ധാന്യങ്ങൾ അളക്കുന്നതിന് കേരളത്തിൽ ഉപയോഗിച്ചിരുന്ന അളവുപാത്രമാണ് പറ. എന്നാൽ ഇതിലുപരിയായി കൃഷിസ്ഥലങ്ങളുടെ അളവ് വരെ പറ കണക്കിൽ പറയാറുണ്ട്. പത്ത് പറ കണ്ടം എന്നു പറയുന്നത്, പത്തു പറ വിത്ത് വിതയ്ക്കാൻ വേണ്ട സ്ഥലമാണ്.
അളവുകൾ
[തിരുത്തുക]പറ തന്നെ വിവിധ തരത്തിലും അളവുകളിലുമുണ്ട് എട്ടാം പറ, പത്താം പറ, ഏട്ടൻ പറ, പാട്ടപറ, വടിപ്പൻ എന്നാൽ സാധാരണ മലബാറിൽ നടപ്പുള്ള സമ്പ്രദായപ്രകാരം 10 ഇടങ്ങഴി ഒരു പറ എന്നാണ് കണക്കാക്കി പോരുന്നത്. നാല് നാഴി ഒരിടങ്ങഴി; 6 നാഴി ഒരു സേർ (മാക്ക് മില്യൻ സേർ മാക് മില്യൻ എന്ന ബ്രിട്ടീഷ് റവന്യൂ ഉദ്യോഗസ്ഥൻ നടപ്പാക്കിയത് കൊണ്ട് ഈ പേർ പറയുന്നു) എന്നിങ്ങനെയും കണക്കാക്കുന്നു. എന്നാൽ വള്ളുവനാടൻ ഭാഗങ്ങളിൽ 60നാഴി അഥവാ 10 നാരായം കൊള്ളുന്ന നാരായപ്പറയാണ് നിലവിലുണ്ടായിരുന്നത്.
പറ വയ്ക്കുക
[തിരുത്തുക]നെൽകൃഷിയുമായി ഇഴചേർന്ന ഒരു അനുഷ്ഠാനമാണിതിത്. പറയിടൽ എന്നും ഇതിനെ പറയുന്നു. നെൽപാടങ്ങളിൽ സമൃദ്ധമായി നെല്ലുവിളയുകയും വിളവു ലഭിക്കുകയും ചെയ്യുമ്പോൾ ആ ഉത്പന്നത്തിന്റെ ഒരു ഭാഗം ദേശദേവനോ ദേവിക്കോ ഭക്തിപൂർവ്വം സമർപ്പിക്കുന്ന ചടങ്ങാണിത്.
നിറപറ
[തിരുത്തുക]ഐശ്വശ്യത്തിന്റെ പ്രതീകം എന്ന നിലയിൽ മംഗളകർമ്മങ്ങൾ നടക്കുമ്പോൾ നെല്ല് നിറച്ച പറ ഒരുക്കുന്നത് ഒരു കേരളീയ ആചാരമാണ്. പറനിറയെ നെല്ലും അതിൽ തെങ്ങിൻ പൂക്കുലയും വയ്ക്കുന്നു.
ചിത്രശാല
[തിരുത്തുക]-
കല്യാണ മണ്ഠപത്തിൽ ഒരുക്കി വച്ചിരിക്കുന്ന പറയും നിലവിളക്കും
-
ക്ഷേത്രത്തിൽ പറയെടുപ്പിനായി ഉപയോഗിക്കുന്ന പറയാണ് ചിത്രത്തിൽ
-
ഏറ്റുമാനൂർ ക്ഷേത്രത്തിലെ പറയെടുപ്പ്