ആസിയ
ആസ്സിയ ബിൻത് മുസ്സഹിം എന്നറിയപ്പെടുന്ന ആസ്സിയ (English:Asiya, Arabic: آسية) മുസ്‌ലിം സമൂഹത്താൽ ആദരിക്കപ്പെടുന്ന സ്ത്രീകളിൽ ഒരാളാണ്. മുസ്‌ലിം സമൂഹം ആദരിക്കുന്ന മറ്റു സ്ത്രീകൾ മറിയം (യേശു വിന്റെ അമ്മ),ഖദീജ (മുഹമ്മദ് നബിയുടെ ഭാര്യ), ഫാത്വിമ ബിൻതു മുഹമ്മദ്( മുഹമ്മദ് നബിയുടെ മകൾ) തുടങ്ങിയവരാണ്. മോശ ( അറബിയിൽ മൂസ) യുടെ കാലത്ത് ഈജിപ്ത് ഭരിച്ചിരുന്ന ഫറവോ അറബിയിൽ ഫിർഔൻ) യുടെ പത്നിയായിരുന്നു ആസ്സിയ. ആസ്സിയ വളരെ നല്ല സ്ത്രീ ആയിരുന്നെന്നും അവർ വിവാഹം ചെയ്തത് ഏറ്റവും ദുഷിച്ച മനുഷ്യനെയാണെന്നും ഏതു പ്രതികൂല സാഹചര്യങ്ങളിലും ഇസ്‌ലാം മതത്തിലും പ്രാർത്ഥനയിലും ഉറച്ചു നിന്നവളാണെന്നും ഖുർആനിൽ വിവരിച്ചിട്ടുണ്ട്. ആസിയ എന്ന നാമത്തിന് പകരം ഫിർഔന്റെ പത്നി എന്നാണ് ഖുർആനിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്. ഫറവോ തന്റെ പത്നിയെ ഇസ്ലാം മത ദൈവ സങ്കൽപത്തിൽനിന്നും മൂസയിൽ നിന്നും പിൻതിരിപ്പിക്കാൻ നോക്കിയെങ്കിലും ആസ്സിയയുടെ ദൃഢവിശ്വാസത്തിനു മുൻപിൽ അതൊന്നും വിലപ്പോയില്ല. ഫറവോയുടെ വിധിപ്രകാരം വളരെ അധികം പീഡിപ്പിക്കപ്പെട്ടശേഷമാണ് ആസ്സിയ മരണമടഞ്ഞത്.[1]
പേരിന്റെ നിർവചനം
തിരുത്തുകപിൻബലം നൽകുന്ന ആൾ (തൂണ്), മധ്യസ്ഥൻ, സഹായി, ദുഃഖം അകറ്റുന്ന ആൾ എന്നിങ്ങനെ പല അർത്ഥങ്ങളും അറബിയിൽ ആസ്സിയ എന്നപേരിനുണ്ട്.
പുരാവൃത്തം
തിരുത്തുകഒരിക്കൽ ആസ്സിയയും തോഴിമാരും നൈൽ നദിക്കരയിൽ ഇരിക്കുമ്പോൾ, അവരിൽ വിസ്‌മയമുണർത്തിക്കൊണ്ട് ഒരു കൂട നദിയിലൂടെ ഒഴുകിവരുന്നുണ്ടായിരുന്നു. അത് കണ്ട ആസ്സിയ കൂട കരയിലെത്തിക്കാൻ തോഴിമാരോട് ആവശ്യപ്പെട്ടതു പ്രകാരം തോഴിമാർ അത് കരക്കെത്തിക്കുകയും ചെയ്തു. ആ കൂടയിൽ ഒരാൺകുട്ടിയായിരുന്നു. കുട്ടികളില്ലാത്ത ആസ്സിയക്ക് ആ ആൺക്കുട്ടിയെ കണ്ടമാത്രയിൽ ഇഷ്ടപ്പെടുകയും അവനെ വളർത്താനുള്ള അനുമതി ഫറവോയിൽനിന്ന് നേടിയെടുക്കുകയും ചെയ്തു. ആ ആൺക്കുട്ടി മൂസയായിരുന്നു.
ആസ്സിയ മൂസയെ സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കുകയും കൂടെ താമസിപ്പിക്കുകയും ചെയ്തു. കുഞ്ഞായിരുന്ന മൂസയ്ക്ക് മുലകൊടുക്കുവാനായി ഒരു സ്‌ത്രീയെ നിയമിക്കുകയും ചെയ്തു. ആ സ്ത്രീ മൂസയുടെ യഥാർത്ഥ അമ്മയായിരുന്നു.[2][3]
പൈതൃകം
തിരുത്തുകതിന്മനിറഞ്ഞ തന്റെ ഭർത്താവിനെ പോലെയായിരുന്നില്ല ആസ്സിയ, അവർ ഏകദൈവ വിശ്വാസിയും നന്മ നിറഞ്ഞവരുമായിരുന്നു. പ്രവാചകരായിയുന്ന മൂസയുടേയും ഹാറൂൺ ന്റേയും മതപ്രചരണങ്ങൾ ഉൾകൊണ്ട് ജീവിക്കുകയും ചെയ്തു.
ആസ്സിയ ഒരു സത്യവിശ്വാസിയും പൂർണ്ണമായും അല്ലാഹു വിങ്കൽ ജീവിതം അർപ്പിച്ചവളുമായിരുന്നു. സ്വർഗ്ഗതിൽ പ്രവേശിക്കുന്ന ആദ്യത്തെ സ്ത്രീ ആസ്സിയ ആയിരിക്കുമെന്ന് ഹദീസുകളിൽ പ്രതിപാദിച്ചിട്ടുണ്ട്. മുസ്ലീംകൾക്ക് ഉത്തമ ഉദാഹരണമാണ് ഫറോവയുടെ ഭാര്യ എന്നും ഖുർ ആനിൽ പറഞ്ഞിട്ടുണ്ട്. [4][5]
അവലംബം
തിരുത്തുക- ↑ "Asiya (R.A.) - The Wife of the Pharaoh". Remarkable-Women-Islam. Retrieved 13 മാർച്ച് 2016.
- ↑ Ṭabarī; Brinner, William M. (1991). The children of Israel. SUNY Press. ISBN 0-7914-0688-1.
{{cite book}}
:|access-date=
requires|url=
(help)CS1 maint: multiple names: authors list (link) - ↑ Wheeler, Brannon M. (2002). Prophets in the Quran: an introduction to the Quran and Muslim exegesis. Continuum International Publishing Group. ISBN 0-8264-4957-3. Retrieved 2009-09-06.
- ↑ Renard, John (1998). Windows on the house of Islam: Muslim sources on spirituality and religious life. University of California Press. ISBN 0-520-21086-7.
{{cite book}}
:|access-date=
requires|url=
(help) - ↑ Turfe, Tallal Alie (1996). Patience in Islam: sabr. TTQ, INC. ISBN 1-879402-32-7.
{{cite book}}
:|access-date=
requires|url=
(help)