[go: up one dir, main page]

Jump to content

ദ്രവ്യത്തിന്റെ അവസ്ഥകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(State of matter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


This diagram shows the nomenclature for the different phase transitions.

പദാർഥത്തിന് കൈക്കൊള്ളാനാവുന്ന വ്യത്യസ്തഭൌതികരൂപങ്ങളാണ് ദ്രവ്യത്തിന്റെ അവസ്ഥകൾ. പൊതുവേയുള്ള നിർവചനമനുസരിച്ച് ഖരാവസ്ഥയിൽ വസ്തുവിന് നിയതമായ ആകൃതിയും വ്യാപ്തവും ഉണ്ടാവും, ദ്രാവകത്തിന് സ്ഥിരമായ വ്യാപ്തം ഉണ്ടെങ്കിലും വ്യക്തമായ രൂപം ഇല്ല - ഉൾക്കൊള്ളുന്ന വസ്തുവിന്റെ രൂപം ഇത് സ്വീകരിക്കുന്നു, വാതകാവസ്ഥയിൽ വികസിക്കുകയും ഉൾക്കൊള്ളുന്ന വസ്തുവിൽ മുഴുവനായി വ്യാപിക്കുകയും ചെയ്യുന്നു.

അടുത്തകാലത്തായി തൻമാത്രകൾ തമ്മിലുള്ള ബന്ധമനുസരിച്ചും ദ്രവ്യത്തിന്റെ അവസ്ഥകൾ നിർവചിക്കപ്പെട്ടിട്ടുണ്ട്, ഖരാവസ്ഥയിൽ തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം അവയെ സ്ഥായിയായി നിർത്തുന്നു,ദ്രാവകാവസ്ഥയിൽ തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം അവയെ അടുത്തടുത്ത് നിർത്തുന്നുവെങ്കിലും തന്മാത്രകൾ തമ്മിലുള്ള ബന്ധം ഗാഢമല്ലാത്തതിനാൽ അവയ്ക്ക് ചലനസ്വാതന്ത്ര്യമുണ്ട് , വാതകാവസ്ഥയിൽ തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം കുറവായതിനാൽ അവയ്ക്ക് കൂടുതൽ ചലനസ്വാതന്ത്ര്യമുണ്ട്. ഉയർന്ന താപനിലയിൽ നിലനിൽക്കുന്ന പ്ലാസ്മ എന്ന അയണീകൃതമായ വാതകാവസ്ഥയിൽ അയോണുകൾ തമ്മിലുള്ള ആകർഷണമോ വികർഷണമോ കാരണം വ്യത്യസ്തമായ സ്വഭാവവിശേഷണങ്ങൾ പ്രകടമാണ്.[1][2]


അവലംബം

[തിരുത്തുക]
  1. D.L. Goodstein (1985). States of Matter. Dover Phoenix. ISBN 978-0486495064.
  2. A.P. Sutton (1993). Electronic Structure of Materials. Oxford Science Publications. pp. 10–12. ISBN 978-0198517542.