[go: up one dir, main page]

Jump to content

സൂപ്പർ കപ്പാസിറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സാധാരണ കപ്പാസിറ്ററുകളിൽ നിന്നും വ്യത്യസ്തമായി വളരെ ഉയർന്ന ധാരിത (കപ്പാസിറ്റൻസ്) പ്രകടിപ്പിക്കുന്ന കപ്പാസിറ്ററുകളാണ് സൂപ്പർ കപ്പാസിറ്ററുകൾ അഥവാ അൾട്രാ കപ്പാസിറ്ററുകൾ (ഇലക്ട്രിക് ഡബിൾ-ലെയർ കപ്പാസിറ്റർ). സാധാരണ കപ്പാസിറ്ററുകൾ പൈക്കോഫാരഡിലും മൈക്രോഫാരഡിലും സംഭരണപരിധി പറയുമ്പോൾ സൂപ്പർ കപ്പാസിറ്ററുകളിൽ ഫാരഡിലാണ് സംഭരണപരിധി പറയുന്നത്.

ചരിത്രം

[തിരുത്തുക]

ജനറൽ ഇലക്ട്രിക്കൽസിലെ എൻജിനായർമാർ ഇലക്ട്രിക്ക് ഡബിൾ ലെയർ കപ്പാസിറ്ററുകളിൽ നടത്തിയ ഗവേഷണങ്ങളാണ് 1957 ൽ സൂപ്പർ കപ്പാസിറ്ററിന്റെ കണ്ടെത്തലിന് വഴിതെളിച്ചത്. ആധുനിക സാങ്കേതിക വിദ്യകളുടെ വരവോടെ ബാറ്ററിക്കും കപ്പാസിറ്ററിനും ഇടയിലുള്ള ഒന്നായിട്ട് സൂപ്പർ കപ്പാസിറ്ററുകൾ മാറിയിട്ടുണ്ട്.

വോൾട്ടേജ് പരിധി

[തിരുത്തുക]

2.5 മുതൽ 2.7 വരെ വോൾട്ടിലാണ് സൂപ്പർകപ്പാസിറ്ററുകൾ ഇന്ന് ഡിസൈൻ ചെയ്തിരിക്കുന്നത്. 2.8 വോൾട്ടിനും മുകളിലുള്ള സൂപ്പർകപ്പാസിറ്ററുകൾ അപൂർവ്വമാണ്.

ഊർജ്ജസാന്ദ്രതയും പവർസാന്ദ്രതയും

[തിരുത്തുക]

1 മുതൽ 30Wh/kg ആണ് ഇന്നുള്ള സൂപ്പർകപ്പാസിറ്ററുകളുടെ ഊർജ്ജസാന്ദ്രത. ബാറ്ററികളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. ലിത്തിയം അയോൺ ബാറ്ററിയുടെ ഊർജ്ജസാന്ദ്രതയുടെ അഞ്ചിലൊന്ന് മാത്രമാണിത്. എന്നാൽ പവർസാന്ദ്രതയിൽ ഇത്തരം ബാറ്ററികളെക്കാൾ വളരെ മുന്നിലാണ് സൂപ്പർകപ്പാസിറ്ററുകൾ. 10000W/kg വരെ പവർ സാന്ദ്രത ഇത്തരം കപ്പാസിറ്ററുകൾക്കുണ്ട്. ബാറ്ററികളെ അപേക്ഷിച്ച് വളരെയധികം ചിലവേറിയ ഒന്നാണ് സൂപ്പർകപ്പാസിറ്ററുകൾ.[1]

അവലംബം

[തിരുത്തുക]
  1. http://batteryuniversity.com/learn/article/whats_the_role_of_the_supercapacitor
"https://ml.wikipedia.org/w/index.php?title=സൂപ്പർ_കപ്പാസിറ്റർ&oldid=3139557" എന്ന താളിൽനിന്ന് ശേഖരിച്ചത്