സയീദ് ജാഫ്രി
സയീദ് ജാഫ്രി | |
---|---|
سعید جعفری | |
ജനനം | |
മരണം | 14 നവംബർ 2015 | (പ്രായം 86)
മരണ കാരണം | ബ്രെയിൻ ഹെമറേജ് |
ദേശീയത | ബ്രിട്ടീഷ് |
വിദ്യാഭ്യാസം | മിന്റോ സർക്കിൾ, അലിഗഢ് (1938 - 1941) വെയ്ൻബെർഗ് അലെൻ സ്കൂൾ, മസൂരി (1941-1943) സെന്റ് ജോർജ്സ് കോളേജ്, മസൂരി (1943-1945) അലഹബാദ് സർവകലാശാല (1945-1948) ബി.എ. ഇംഗ്ലീഷ് സാഹിത്യം അലഹബാദ് സർവകലാശാല (1948-1950) എം.എ. മധ്യകാല ഭാരത ചരിത്രം കത്തോലിക് സർവകലാശാല,അമേരിക്ക (1956-1957) എം.എ. ഫൈൻ ആർട്ട്സ്, ഡ്രാമ |
തൊഴിൽ | നടൻ |
സജീവ കാലം | 1961-2014 |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | സിയ ജാഫ്രി (ജ: 1959) മീര ജാഫ്രി (ജ: 1960) സക്കീന ജാഫ്രി (ജ: 1962) |
സിനിമാ-സീരിയൽ-നാടക രംഗത്ത് രാജ്യാന്തര പ്രശസ്തി നേടിയ നടനാണ് സയീദ് ജാഫ്രി (പഞ്ചാബി: ਸਈਦ ਜਾਫ਼ਰੀ, ഉർദ്ദു: د جعفری , ഹിന്ദി: सईद जाफ़री ; ജനനം:1929 ജനുവരി 8 – മരണം:2015 നവംബർ 14). ഇന്ത്യയിൽ ജനിച്ച് ബ്രിട്ടീഷ് പൗരത്വം നേടിയ ഇദ്ദേഹം നിരവധി ടെലിവിഷൻ,റേഡിയോ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.[2] നൂറ്റിയൻപതിലധികം ബോളിവുഡ്, ബ്രിട്ടീഷ് ചലച്ചിത്രങ്ങൾക്കു പുറമേ ഹോളിവുഡ് ചലച്ചിത്രങ്ങളിലും അഭിനയിച്ചു.[3] 1980-കളിലും തൊണ്ണൂറുകളിലും ബ്രിട്ടനിൽ ഏറെ ശ്രദ്ധ നേടിയിരുന്ന ഏഷ്യൻ നടനായിരുന്നു ഇദ്ദേഹം.[4] അനേകം ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്നു.[5]
പ്രശസ്ത സിനിമാ സംവിധായകരായ ജെയിംസ് ഐവറിയെയും ഇസ്മായിൽ മെർച്ചന്റിനെയും ഒരുമിപ്പിച്ചുകൊണ്ട് ചലച്ചിത്രങ്ങൾ നിർമ്മിക്കുന്നതിൽ ഇദ്ദേഹം പ്രധാന പങ്കു വഹിച്ചിരുന്നു.[6][7][8] അതേത്തുടർന്ന് മെർച്ചന്റ്-ഐവറി പ്രൊഡക്ഷൻസിന്റെ ദി ഗുരു (1969), ഹുല്ലാബലൂ ഓവർ ജോർജി ആൻഡ് ബോണീസ് പിക്ചേഴ്സ് (1978), ദെ ഡിസീവേഴ്സ് (1988) എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.
സത്യജിത്ത് റേയുടെ ശത്‌രഞ്ജ് കേ ഖിലാഡി (1977) എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ പ്രശസ്തനായത്. ഈ ചിത്രത്തിലെ അഭിനയത്തിന് 1978-ലെ മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയും ചെയ്തു. ചഷ്മേ ബുഡൂർ (1981) എന്ന ചിത്രത്തിലെ പാൻവാലാ ലല്ലൻ മിയാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ ഇന്ത്യൻ പ്രേക്ഷക ശ്രദ്ധ നേടി.[9] രാജ് കപൂറിന്റെ റാം തേരി ഗംഗാ മേലി (1985), ഹെന്ന (1991) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.[10][11] വിഖ്യാതമായ ഗാന്ധി സിനിമയിൽ ഇദ്ദേഹമാണ് സർദാർ വല്ലഭായി പട്ടേലിനെ അവതരിപ്പിച്ചത്.[12]
ബ്രിട്ടീഷ്, കനേഡിയൻ അക്കാദമി പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ലഭിച്ച ആദ്യത്തെ ഏഷ്യാക്കാരനാണ് സയീദ് ജാഫ്രി. നാടക രംഗത്തെ സംഭാവനകൾക്ക് 1995-ൽ ബ്രിട്ടന്റെ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ പുരസ്കാരം നേടി. ഈ ബഹുമതി നേടുന്ന ആദ്യത്തെ ഏഷ്യാക്കാരനും ജാഫ്രി തന്നെയാണ്.[13]
1998-ൽ അദ്ദേഹത്തിന്റെ ആത്മകഥാപരമായ പുസ്തകം സയീദ്: ആൻ ആക്ടേഴ്സ് ജേണി (Saeed: An Actor's Journey) പുറത്തിറങ്ങി. പഞ്ചാബിൽ ജനിച്ച് പിന്നീട് ബ്രിട്ടനിൽ എത്തിച്ചേർന്ന് പ്രശസ്തനായ ഒരു ഏഷ്യൻ നടനായി മാറിയതു വരെയുള്ള എല്ലാ സംഭവങ്ങളും ഇതിൽ വിശദീകരിക്കുന്നുണ്ട്.[14] 2015 നവംബർ 14-ന് ബ്രെയിൻ ഹെമറേജിനെത്തുടർന്ന് ലണ്ടനിലെ ഒരു ആശുപത്രിയിൽ വച്ച് അന്തരിച്ചു.[15]
ആദ്യകാല ജീവിതം
[തിരുത്തുക]1929 ജനുവരി 8-ന് അന്നത്തെ പഞ്ചാബിലെ മലേർ കോട്ലയിൽ ഒരു മുസ്ലീം കുടുംബത്തിലാണ് സയീദ് ജാഫ്രി ജനിച്ചത്. ഇദ്ദേഹത്തിന്റെ മുത്തശ്ശൻ ഖാൻ ബഹാദൂർ ഫസ്ലെ ഇമാം ഈ സ്ഥലത്തെ ദിവാനായിരുന്നു.[16] സയീദ് ജാഫ്രിയുടെ പിതാവ് ഹമീദ് ഹുസൈൻ ജാഫ്രി ബ്രിട്ടീഷ് ഇന്ത്യയിലെ ചില പ്രവിശ്യകളിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.[17] മുസാഫർ നഗർ, ലക്നൗ, മിർസാപൂർ, കാൺപൂർ, അലിഗഢ്, മസൂരി, ഘൊരക്പൂർ, ഝാൻസി എന്നീ സ്ഥലങ്ങളിൽ സയീദ് ജാഫ്രി കുടുംബത്തോടൊപ്പം താമസിച്ചിരുന്നു.
1938-ൽ അലിഗഢ് മുസ്ലീം സർവകലാശാലയിലെ മിന്റോ സർക്കിൾ സ്കൂളിൽ ചേർന്നു. സ്കൂളിൽ നടന്ന ചില നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു. മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബിനെക്കുറിച്ചുള്ള ഒരു നാടകത്തിൽ ധര ശിഖോവിന്റെ വേഷം അവതരിപ്പിച്ചത് ജാഫ്രിയായിരുന്നു.
അലിഗഢിൽ വച്ച് ഉർദ്ദുഭാഷയിൽ പ്രാവീണ്യം നേടിയതിനു ശേഷം റൈഡിംഗ് സ്കൂളിൽ ചേർന്നു.[18] അലിഗഢിൽ വച്ച് ജാഫ്രി നിരവധി ബോളിവുഡ് സിനിമകൾ കാണുകയും മോട്ടിലാൽ, പൃഥ്വിരാജ് കപൂർ, നൂർ മുഹമ്മദ് ചാർലി, ഫിയർലെസ് നാദിയ, കണ്ണൻ ദേവി, ദുർഗ്ഗ തുടങ്ങിയ അഭിനേതാക്കളുടെ ആരാധകനായി മാറുകയും ചെയ്തു.[19]
1941-ൽ മസൂരിയിലെ വെയ്ൻബർഗ് അലെൻ സ്കൂളിൽ ചേർന്ന സമയത്താണ് ബ്രിട്ടീഷ് ഇംഗ്ലീഷ് പഠിച്ചത്. അവിടുത്തെ പഠനം പൂർത്തിയാക്കിയതിനു ശേഷം റോമൻ കത്തോലിക് സെന്റ് ജോർജ്സ് കോളേജിൽ ചേർന്നു. കോളേജിലെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒലിവർ ഗോഡ്സ്മിത്തിന്റെ ഷീ സ്റ്റൂപ്സ് ടു കോൺക്വർ എന്ന നാടകം അവതരിപ്പിക്കപ്പെട്ടു. ഇതിലെ Kate Hardcastle എന്ന കഥാപാത്രത്തെ ജാഫ്രി അവതരിപ്പിച്ചിരുന്നു. മസൂരിയിലെ തീയറ്ററുകളിൽ ചില അമേരിക്കൻ ചലച്ചിത്രങ്ങൾ കാണുവാൻ സഹോദരൻ വഹീദുമായി പോകുന്നത് ഇദ്ദേഹത്തിന്റെ ശീലമായിരുന്നു.[19]
1945-ൽ അലഹബാദ് സർവകലാശാലയിൽ ചേർന്ന ജാഫ്രി 1948-ൽ ബി.എ. ബിരുദവും 1950-ൽ എം.എ. ബിരുദവും സ്വന്തമാക്കി. അലഹബാദിൽ വച്ച് ഹിന്ദുമതത്തെക്കുറിച്ച് പഠിച്ചു.[20] 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്ര്യം നേടിയപ്പോൾ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു ഓൾ ഇന്ത്യാ റേഡിയോയിലൂടെ ട്രൈസ്റ്റ് വിത്ത് ഡെസ്റ്റിനി എന്ന പേരിൽ നടത്തിയ പ്രസംഗം സയീദ് ജാഫ്രി കേട്ടിരുന്നു.[21] സ്വതന്ത്ര്യലബ്ധിക്കുശേഷം നടന്ന ഇന്ത്യാവിഭജനത്തോടെ സയീദിനും കുടുംബത്തിനും പാകിസ്താനിലേക്കു താമസം മാറ്റേണ്ടി വന്നു.[22]
1957-ൽ അമേരിക്കയിലെ കത്തോലിക് സർവകലാശാലയിൽ നിന്ന് നാടകത്തിൽ തന്റെ രണ്ടാമത്തെ ബിരുദാനന്തര ബിരുദം നേടി.[3] അവിടെ അദ്ദേഹം നിരവധി നാടകങ്ങളിൽ അഭിനയിച്ചിരുന്നു. പ്രൊഫഷണൽ നാടക കമ്പനിയായ നാഷണൽ പ്ലെയേഴ്സിനൊപ്പം അമേരിക്കയിൽ ഷേക്സ്പിയറിന്റെ നാടകങ്ങൾ അവതരിപ്പിച്ചു. അമേരിക്കയിൽ ഷേക്സ്പിയർ നാടകങ്ങൾ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യാക്കാരനും ജാഫ്രി തന്നെയാണ്.[12]
അഭിനയിച്ച സിനിമകൾ
[തിരുത്തുക]സീൻ കോണെറി, മൈക്കേൽ കെയിൻ, പിയേഴ്സ് ബ്രോസ്നൻ എന്നീ നടൻമാരോടൊപ്പം സയീദ് ജാഫ്രി അഭിനയിച്ചിട്ടുണ്ട്. സത്യജിത്ത് റേ, ജെയിംസ് ഐവറി, റിച്ചാർഡ് ആറ്റെൻബറോ തുടങ്ങിയ പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളിലും ജാഫ്രിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.[23]
ദെ മാൻ ഹൂ വുഡ് ബി കിങ് (1975), ശത്‌രഞ്ജ് കേ കിലാഡി (ചെസ് കളിക്കാർ) (1977), ഗാന്ധി (1982), എ പാസേജ് ടു ഇന്ത്യ (1965-ലെ ബി.ബി.സി.യുടെ പതിപ്പും 1984-ലെ ചലച്ചിത്രവും), ദെ ഫാർ പവലിയൻസ് (1984), ദെ റേസേഴ്സ് എഡ്ജ് (1984), മൈ ബ്യൂട്ടിഫുൾ ലോൺഡ്രേറ്റ് (1985) എന്നിവയാണ് പ്രധാന ചലച്ചിത്രങ്ങൾ. 1980-കളിലും തൊണ്ണൂറുകളിലും നിരവധി ബോളിവുഡ് ചലച്ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ടെലിവിഷൻ പരമ്പരകളായ ഗാങ്സ്റ്റേഴ്സ് (1975–1978), ദെ ജ്യുവെൽ ഇൻ ദെ ക്രൗൺ (1984), തണ്ടൂരി നൈറ്റ്സ് (1985–1987), ലിറ്റിൽ നെപ്പോളിയൻസ് (1994) എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. ഇതു കൂടാതെ കൊറോണേഷൻ സ്ട്രീറ്റിൽ രവി ദേശായിയായും മിൻഡെർ പരമ്പരയിൽ മിസ്റ്റർ മുഖർജിയായും വേഷമിട്ടു.[24]
പുരസ്കാരങ്ങൾ
[തിരുത്തുക]- 1978: മികച്ച സഹനടനുള്ള ഫിലിം ഫെയർ അവാർഡ് (ശത്‌രഞ്ജ് കേ കിലാഡി)
- 1986: മികച്ച സഹനടനുള്ള ഫിലിം ഫെയർ അവാർഡിനു നാമനിർദ്ദേശം (റാം തേരി ഗംഗാ മൈലി)
- 1992: മികച്ച സഹനടനുള്ള ഫിലിം ഫെയർ അവാർഡ് നാമനിർദ്ദേശം (ഹെന്ന)
- 1991: 12-ആം ജീനി അവാർഡ്സിൽ മികച്ച നടൻ (മസാല )
അവലംബം
[തിരുത്തുക]- ↑ Naseem Khan (16 November 2015). "Saeed Jaffrey obituary". The Guardian. Retrieved 16 November 2015.
- ↑ Sue Gaisford (17 Aug 1997). "How We Met: Saeed Jaffrey And Mark Tully". The Independent. Retrieved 16 November 2015.
- ↑ 3.0 3.1 "Saeed Jaffrey, actor - obituary". The Telegraph. 16 November 2015. Retrieved 16 November 2015.
- ↑ Robert Butler (6 June 1994). "Saeed Jaffrey's passage from India". The Independent. Retrieved 15 October 2015.
- ↑ Nyay Bhushan (16 November 2015). "Veteran Bollywood Actor Saeed Jaffrey Dies at 86". The Hollywood Reporter. Retrieved 16 November 2015.
- ↑ John Leman Riley (16 November 2015). "Saeed Jaffrey: Actor whose career took in India, Hollywood and the UK and who worked with Lean and Attenborough". The Independent. Retrieved 16 November 2015.
- ↑ Laurence Phelan (16 December 1999). "How We Met: Ismail Merchant & Madhur Jaffrey". The Independent. Retrieved 15 October 2015.
- ↑ Mel Gussow (2 January 2003). "Telling Secrets That Worked For a Gambling Life in Films". New York Times. Retrieved 15 October 2015.
- ↑ Shubhra Gupta (17 November 2015). "From playing Nawab to a paanwala: Saeed Jaffrey straddled roles onscreen with ease". Indian Express. Retrieved 17 November 2015.
- ↑ Avijit Ghosh (17 November 2015). "Saeed Jaffrey one of the best known faces of Hindi cinema in Hollywood passes away". Retrieved 17 November 2015.
- ↑ "The Best Films of Saeed Jaffrey". Rediff.com. 16 November 2015. Retrieved 16 November 2015.
- ↑ 12.0 12.1 'വിഖ്യാത നടൻ സയീദ് ജാഫ്രി അന്തരിച്ചു', മലയാള മനോരമ, 2015 നവംബർ 17, പേജ്-1, കൊല്ലം എഡിഷൻ.
- ↑ "Former Coronation Street star and Bollywood acting icon Saeed Jaffrey dies at 86 from a brain haemorrhage". Daily Mail. 16 November 2015. Retrieved 16 November 2015.
- ↑ Deborah Ross (25 January 1999). "Saeed Jaffrey interview: New kid on the Street". The Independent. Retrieved 15 October 2015.
- ↑ "Saeed Jaffrey, Indian actor and Bollywood veteran, dies". BBC News. 16 November 2015. Retrieved 16 November 2015.
- ↑ Jaffrey, Saeed (1998). Saeed: An Actor's Journey. Constable. p. 1. ISBN 009476770X.
- ↑ Yusra Husain (17 November 2015). "Many scenes of Saeed Jaffrey's life were played in city". The Times of India. Retrieved 17 November 2015.
- ↑ Eram Agha (16 November 2015). "Saeed Jaffrey never got over his Aligarh days". The Times of India. Retrieved 16 November 2015.
- ↑ 19.0 19.1 Jaffrey, Saeed (1998). Saeed: An Actor's Journey. Constable. p. 31. ISBN 009476770X.
- ↑ Jaffrey, Saeed (1998). Saeed: An Actor's Journey. Constable. p. 42. ISBN 009476770X.
- ↑ Jaffrey, Saeed (1998). Saeed: An Actor's Journey. Constable. p. 43. ISBN 009476770X.
- ↑ Jaffrey, Saeed (1998). Saeed: An Actor's Journey. Constable. p. 48. ISBN 009476770X.
- ↑ Prasun Sonwalkar (16 November 2015). "Saeed 'versatile' Jaffrey passes away at 86". Hindustan Times. Retrieved 16 November 2015.
- ↑ Hard Talk Interview of Saeed Jaffrey BBC NEWS Thursday, May 6, 1999 Published at 16:33 GMT 17:33 UK
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Pages using the JsonConfig extension
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- Pages using infobox person with multiple spouses
- Pages using infobox person with unknown empty parameters
- 1929-ൽ ജനിച്ചവർ
- 2015-ൽ മരിച്ചവർ
- ഇംഗ്ലീഷ് ചലച്ചിത്ര അഭിനേതാക്കൾ
- അലിഗഢ് മുസ്ലിം സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
- അലഹബാദ് സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
- ഇന്ത്യൻ ഷിയമുസ്ലിങ്ങൾ