മുസ്‌നദ് അഹ്‌മദ് ഇബ്ൻ ഹൻബൽ
കർത്താവ് | അഹ്‌മദ് ഇബ്ൻ ഹൻബൽ |
---|---|
രാജ്യം | അബ്ബാസിയ ഖിലാഫത്ത് |
ഭാഷ | അറബി |
സാഹിത്യവിഭാഗം | ഹദീഥ് സമാഹാരം |
ഹൻബലി കർമ്മശാസ്ത്രസരണിയുടെ ആചാര്യനായിരുന്ന അഹ്‌മദ് ഇബ്ൻ ഹൻബൽ സമാഹരിച്ച ഹദീഥുകളുടെ ഒരു ഗ്രന്ഥമാണ് മുസ്‌നദ് അഹ്‌മദ് ഇബ്ൻ ഹൻബൽ അഥവാ മുസ്‌നദ് ഇബ്ൻ ഹൻബൽ( അറബി: مسند أحمد بن حنبل )[1].
വിവരണം
[തിരുത്തുക]ഇരുപത്തിഏഴായിരത്തോളം ഹദീഥുകൾ ഉൾപ്പെടുന്ന മുസ്‌നദ് ഇബ്ൻ ഹൻബൽ ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ സമാഹാരമാണെന്ന് മക്തബ ശാമില അഭിപ്രായപ്പെടുന്നുണ്ട്.[2] സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ട പത്ത് സ്വഹാബികൾ മുതൽ ആരംഭിക്കുന്ന നിവേദകരുടെ ഹദീഥുകൾ അതേ ക്രമത്തിൽ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു. നിവേദകരുടെ പദവിയും ഹദീഥ് സംരക്ഷണത്തിനായി അവർ വഹിച്ച പങ്കും ഈ സമാഹാരത്തിൽ എടുത്തുകാണിക്കുന്നുണ്ട്[3]. ഏതെങ്കിലും പണ്ഡിതർ തെളിവുകളായി ഉദ്ധരിക്കാത്ത ഒരു ഹദീഥ് പോലും ഈ സമാഹാരത്തിലില്ല എന്ന് ഇബ്ൻ ഹൻബൽ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഏതാനും (ഒൻപത് എന്നും പതിനഞ്ച് എന്നും വീക്ഷണങ്ങളുണ്ട്) ദുർബല ഹദീഥുകൾ സമാഹാരത്തിൽ കടന്നുകൂടിയിട്ടുണ്ടെന്ന് ഹദീഥ് പണ്ഡിതർ ചൂണ്ടിക്കാണിക്കുന്നുണ്ട്.[4] മുസ്‌ലിം ലോകം മുസ്‌നദിനെ ഒരു ആധികാരിക ഹദീഥ് ഗ്രന്ഥമായി കണക്കാക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Brown, Jonathan A.C. (2014). Misquoting Muhammad: The Challenge and Choices of Interpreting the Prophet's Legacy. Oneworld Publications. p. 41. ISBN 978-1780744209.
- ↑ "مسند أحمد ت شاكر • الموقع الرسمي للمكتبة الشاملة".
- ↑ "Musnad Imam Ahmad Bin Hanbal (3 vol)". www.islamguide.dk. Retrieved Apr 30, 2019.
- ↑ Fatawa of Ibn Taimiya, vol 1, page 248.