ഫ്രെഡറിക്ക് മോസ്
ഫ്രെഡറിക്ക് മോസ് Friedrich Mohs | |
---|---|
ജനനം | 29 ജനുവരി 1773 ജെർൻറോഡ്, ജർമ്മനി |
മരണം | 29 സെപ്റ്റംബർ 1839 അഗോർഡോ, ഇറ്റലി |
അറിയപ്പെടുന്നത് | മോസ് ധാതുകാഠിന്യമാനകം |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ധാതുശാസ്ത്രം ഭൂഗർഭശാസ്ത്രം |
ഒരു ജർമ്മൻ ഭൂവിജ്ഞനും ധാതുശാസ്ത്രജ്ഞനുമായിരുന്നു കാൾ ഫ്രെഡറിക്ക് ക്രിസ്റ്റ്യൻ മോസ്സ് (ജീവിതകാലം: 29 ജനുവരി 1773 – 29 സെപ്റ്റംബർ 1839)
ഔദ്യോഗികജീവിതം
[തിരുത്തുക]ജർമനിയിലെ ജേർൻറോഡിൽ ജനിച്ച മോസ് ഹാൾ സർവകലാശാലയിൽ ഭൗതികശാസ്ത്രവും രസതന്ത്രവും കണക്കും പഠിച്ചു. സാക്സണിയിലെ ഖനന അക്കാദമിയിലും അദ്ദേഹം പഠിച്ചു. പഠനം പൂർത്തിയാക്കിയ മോസ് 1801ൽ ഒരു ഖനിയിൽ ഫോർമാനായി ജോലി സ്വീകരിച്ചു. 1802ൽ അദ്ദേഹം താമസം ഓസ്ട്രിയയിലേക്ക് മാറ്റി. അവിടെ അദ്ദേഹത്തിന് ഒരു ബാങ്കറുടെ സ്വകാര്യഭൂമിയിൽ വിവിധതരം ധാതുക്കൾ കണ്ടെത്താനുള്ളാ ജോലിയാണ് ലഭിച്ചത്.
ധാതുക്കളുടെ ഗുണവിശേഷങ്ങൾ
[തിരുത്തുക]ഓസ്ട്രിയയിലെ തന്റെ ജോലിയുടെ ഭാഗമായി മോസ് ധാതുക്കൾ വർഗ്ഗീകരിക്കാൻ തുടങ്ങി. കാലങ്ങളായി പിന്തുടർന്നുപോന്ന രാസസ്വഭാവങ്ങൾക്ക് അനുസരിച്ചുള്ള വർഗ്ഗീകരണത്തിന് പകരം ഭൗതികമായി സ്വഭാവങ്ങളനുസരിച്ച് വർഗ്ഗീകരിക്കുകയാണ് മോസ് ചെയ്തത്. തിയോഫ്രാസ്റ്റസും പ്ലിനിയും വജ്രവും ക്വാർട്ട്സും തമ്മിൽ താരദമ്യം ചെയ്യാൻ ഈ രീതി ഉപയോഗിച്ചിട്ടുണ്ട്. ക്വാർട്സിൽ പോറലേൽപ്പിക്കാൻ കഴിഞ്ഞതിനാൽ വജ്രം ക്വാർട്സിനേക്കാൾ കഠിനമാണെന്ന് അവർ കണ്ടെത്തി. ഇതാണ് മോസ് വികസിപിച്ചെടുത്ത ധാതുകാഠിന്യമാനകത്തിന് ആധാരമായത്. ധാതുക്കൾ ഇന്നും രാസസ്വ്ഭാവങ്ങളനുസരിച്ചാണ് വർഗ്ഗീകരിക്കുന്നതെങ്കിലും മോസ് ധാതുകാഠിന്യമാനകവും ചില പരിശോധനകളിൽ ഉപയോഗിച്ചുവരുന്നു.
പിന്നീടുള്ള ജീവിതം
[തിരുത്തുക]1821ൽ മോസ് ഗ്രാസിൽ ഒരു പ്രഫസറായി. 1818ൽ സാക്സണിയിലെ ഫ്രേയിബേർഗിലേയും 1826ൽ വിയന്നയിലേയും പ്രഫസറായി മോസ് സേവനമനുഷ്ഠിച്ചു. 66ആം വയസ്സിൽ ഇറ്റലിയിലെ അഗോർദോയിലേക്കുള്ള ഒരു യാത്രക്കിടെ മോസ് അന്തരിച്ചു.
അവലംബം
[തിരുത്തുക]- Wilhelm von Gümbel: Mohs, Friedrich. In: Allgemeine Deutsche Biographie (ADB). Band 22, Duncker & Humblot, Leipzig 1885, S. 76–79.
- Josef Zemann: Mohs Friedrich, Montanist, Mineraloge und Kristallograph. In: Österreichisches Biographisches Lexikon 1815–1950 (ÖBL). Band 6, Verlag der Österreichischen Akademie der Wissenschaften, Wien 1975, ISBN 3-7001-0128-7, S. 345.
- Friedrich Mohs. In: Österreich-Lexikon von aeiou.
- Johannes Uray, Chemische Theorie und mineralogische Klassifikationssysteme von der chemischen Revolution bis zur Mitte des 19. Jahrhunderts. In: Berhard Hubmann, Elmar Schübl, Johannes Seidl (Hgg.), Die Anfänge geologischer Forschung in Österreich. Beiträge zur Tagung „10 Jahre Arbeitsgruppe Geschichte der Erdwissenschaften Österreichs“ von 24. bis 26. April 2009 in Graz. Graz 2010, S 107-125.