പ്രബോധന രീതി
പ്രബോധനരീതി didactic method (ഗ്രീക്ക്: διδάσκειν didáskein, "to teach") ശാസ്ത്രിയമായഒരു ബോധനരീതിയാണ്. യുക്തിവാദപരമായ ചോദ്യങ്ങൾ ചൊദിക്കുന്ന സൊക്രട്ടീസിന്റെ ബോധനരീതിയിൽനിന്നും തികച്ചും വിരുദ്ധമായ രീതിയാണിത്.
അവലോകനം
[തിരുത്തുക]പ്രബോധന ബോധനരിതി ഒരു തരം അദ്ധ്യാപനസങ്കല്പനമാണ്. ഇത് പഠിതാവിന്റെ രീതിക്കുപകരം പഠിപ്പിക്കുന്ന രീതിശാസ്ത്രം മാത്രമാണ്.
ഈ തത്ത്വം കുട്ടിയുടെ സ്വയം പഠനത്തെ നിരുത്സാഹപ്പെടുത്തുന്നു. പഠനം സ്വതന്ത്രമാകുന്നില്ല. തങ്ങൾക്കിഷ്ടപ്പെട്ട രീതിയിൽ പ്പതിക്കാൻ ഈ രീതിയിൽ സാദ്ധ്യതയില്ല.
അദ്ധ്യാപകൻ കുട്ടിയുടെ അവനുള്ള അടിസ്ഥാനപരമായ അറിവിനെ കേന്ദ്രീകരിച്ചു പഠിപ്പിക്കുന്നു. വിവരം നൽകുകയാണു ചെയ്യുന്നത്. അറിവു നേടുക എന്ന ലക്ഷ്യം ലാക്കാകിയാണു പ്രവർത്തനം. അദ്ധ്യാപകൻ ആധികാരികമായ വ്യക്തിയായി വർത്തിക്കുന്നു. അയാളാണ് കുട്ടികളുടെ വഴികാട്ടിയും കുട്ടിക്കുകിട്ടേേണ്ട എല്ലാ അറിവിന്റെയും സ്രോതസ്സും. ഇതാണ് ഈ രീതി.
ഈ രീതിയ്ക്ക് യൂറോപ്പിലും മറ്റു ഇംഗ്ലിഷ് സംസാരിക്കുന്ന രാജയങ്ങളിലും വ്യത്യസ്ത കാഴ്ചപ്പാടോടെയാണു കാണുന്നത് [അവലംബം ആവശ്യമാണ്]. സദാചാര പഠനത്തിനു ഈ രീതിയാണു കൂടുതൽ ഉപയൊഗപ്പെറ്റുത്തുന്നത് ശാസ്ത്രവും യഥാർത്ഥ കലയും പഠിപ്പിക്കുന്നതിനെതിരാണിത് [വ്യക്തത വരുത്തേണ്ടതുണ്ട്]. ഓക്സ്ഫഡ് നിഘണ്ടു ഈ രീതി സദാചാരപരമായ കാര്യങ്ങൽ മാത്രം പതിപ്പിക്കു[അവലംബം ആവശ്യമാണ്]. ആധിനികമായ രീതികളിൽനിന്നും വ്യത്യസ്തമാണീ രീതി. ഈ രീതിയിലെ സദാചാരപരവും സാന്മാർഗ്ഗികവുമായ അംശങ്ങൾ യൂറോപ്പിന്റെ നവോത്ഥാനകാലത്ത് വോൾത്തേർ, റൂസോ പോലുള്ള തത്വചിന്തകർ ഒഴിവാക്കി. പിന്നീട് പെസ്റ്റലോസിയെപ്പോലുള്ളവർ ഇതുമായി അദ്ധ്യാപനത്തെ ബന്ധിപ്പിച്ചിട്ടുണ്ട്.
ഈ രീതി യൂറോപ്പിലെ ഇംഗ്ലിഷ് സംസാരിക്കുന്ന രാജ്യത്ത് പ്രചാരണം കുറഞ്ഞുവന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടന്ന ആഗോളവത്കരനപ്രക്രിയയിൽ ഈ രീതി ഒഴിവാക്കപ്പെട്ടുപോയി. [1]
പ്രബോധനരീതിയിലെ ബോധനം
[തിരുത്തുക]പ്രബോധനരീതിയിലെ ബോധനപ്രക്രിയ അതിനു വിധേയമാകുന്ന പഠിതാവിനു അവശ്യം ആവശ്യമായ ഒരു തത്ത്വികമായ അറിവുണ്ടാകണമെന്നു ശഠിക്കുന്നു.[2] തങ്ങളുടെ പ്രവർത്തനത്തെ പരസ്പരബന്ധിതമാക്കാൻ കഴിവില്ലാതെ അദ്ധ്യാപകനെ മാത്രം ആശ്രയിച്ച് പഠനം മുന്നോട്ടുകൊണ്ടുപോകാന്മാത്രം പ്രാപ്തിയുള്ള പഠിതാവിന് ഈ രീതി യോജ്യമാണ്.[3] അടിസ്ഥാനപരമായ കഴിവുകളായ എഴുത്തും വായനയും പഠിപ്പിക്കാൻ ഇതുപയുക്തമാണ്. ഇവിടെ അദ്ധ്യാപകൻ എന്ന ഒരെയൊരു അറിവിന്റെ സ്രോതസ്സുമാത്രമെയുണ്ടാവൂ അപ്പോൾ അയാൾ തന്റെ അറിവ് കുട്ടികളിൽ ഈ തത്ത്വമനുസരിച്ചെത്തിക്കുന്നു.[4]
പ്രബോധനരിതിയിലെ ബോധനവസ്തുക്കൾ:[5]
മോണ്ടിസോറി സ്കൂളിൽ പ്രാവർത്തികമായതും ഇന്ദ്രിയപരമായതും അടിസ്ഥാനപരമായ കഴിവുകലെ വളർത്താനുള്ളതുമായ ബൊധനവസ്തുക്കൾ മുങ്കൂറായിത്തന്നെ തയ്യാറാക്കിവരുന്നു. അവിടെ മുങ്കൂറായി ഉണ്ടാക്കിയ (സങ്കൽപ്പിച്ച) പരിസരത്തിനനുയോജ്യമായ വസ്തുക്കൾ മുൻകൂറായിത്തന്നെ ശേഖരിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നു. നേരിട്ടുള്ള അനുഭവം കുട്ടികൾക്കു ലഭ്യമാക്കുവാനാണ് അവർ ശ്രമിക്കുന്നത്. ഇത് പ്രബോധനരിതി തന്നെയാണ്. മോണ്ടിസീറി വിദ്യാഭ്യാസപ്രവർത്തകരെ അദ്ധ്യാപകർ എന്നല്ല നിർദ്ദേശകർ (directress) എന്നാണു വിളിച്ചുവരുന്നത്.
പ്രബോധനരീതിയുടെ ലക്ഷ്യം
[തിരുത്തുക]- പ്രത്യഭിജ്ഞാനമേഖല: അടിസ്ഥാനപരമായ ആശയങ്ങൾ പഠിക്കാനും മനസ്സിലാക്കാനും
- formative-educative function: കഴിവുകളേയും സ്വഭാവത്തെയും വികസിപ്പിക്കാൻ
- instrumental function : വിദ്യാഭ്യാസപരമായ ലക്ഷ്യങ്ങളിലെത്തിച്ചേരാൻ
- normative function : അവശ്യ ഫലത്തിലെത്തിച്ചേരാൻ, etc.[6]
ബോധനരീതി
[തിരുത്തുക]പ്രബോധനരീതിയിൽ അദ്ധ്യാപകൻ പഠിതാവിനു ആവശ്യമായ നിർദ്ദേശങ്ങൽ നൽകുന്നു. പ്പഠിതാവാകട്ടെ നിർദ്ദേശങ്ങളംഗീകരിച്ച് നിഷ്ക്രിയപഠിതാവായി നിലകൊള്ളുന്നു. സക്രിയമായി പഠനപ്രക്രിയയിൽ അയാൾക്ക് ഇടപെടുവാൻ അവസരം കിട്ടുന്നില്ല. ഇത് അദ്ധ്യാപകകേന്ദ്രീകൃതരീതിയാണ്. പാഠ്യവസ്തുവിനെ അടിസ്ഥാനമാകിയുള്ള പഠനം മാത്രമാണ്. അദ്ധ്യാപകന്റെയൊ അദ്ധ്യാപികയുടേയോ അറിവിനേയോ പഠിക്കുന്ന ഉള്ളടക്കത്തെയോ ചോദ്യംചെയ്യപ്പെടുന്നില്ല.
ഈ രീതിയിൽ, അദ്ധ്യാപകൻ ആവശ്യമായ നിർദ്ദേശങ്ങളും ആജ്ഞകളും പാഠ്യവസ്തുക്കളും പരിമിതമായ അത്യാവശ്യം അറിവും പഠിതാവിനു നൽകുന്നു. കുട്ടിയുടെ പ്രധാന പ്രവർത്തനം അദ്ധ്യാപകൻ പറയുന്നതു ശ്രദ്ധിക്കുക, പാഠ്യവസ്തുതകൾ വെറുതെ ഓർമ്മയിൽ സൂക്ഷിക്കുക എന്നതു മാത്രമാണ്. ഇന്നത്തെ ആധുനിക വിദ്യാഭ്യാസസംബ്രദായത്തിൽ പ്രഭാഷണരീതിയിൽ (lecture method)ഈ രീതിയാണുപയൊഗിക്കുന്നത്.
പരിമിതികൾ
[തിരുത്തുക]അനേകം സ്കൂളുകളും ഈ രീതി ഉപയൊഗിക്കുന്നുണ്ടെങ്കിലും ഇത് എല്ലാ കുട്ടികളുടെ ആവശ്യങ്ങളെയും താത്പര്യങ്ങളെയും പരിഗണിക്കുന്നില്ല. പ്രഭാഷണങ്ങൾ മണിക്കൂറുകളോളം കേൾക്കുന്ന കുട്ടികൾക്ക് മടുപ്പുളവാക്കുന്ന രീതിയാണിത്. പഠിതാവും അദ്ധ്യാപകനും തമ്മിൽ ഈ രീതിയിൽ വളരെക്കുറച്ചു പരസ്പരബന്ധമേയുണ്ടാകൂ. ഈ രീതികൊണ്ട് കുട്ടികൾക്ക് പ്രചോദനം നൽകാനാവില്ല . [7][8] ഇത് അദ്ധ്യാപകന്റെ ഭാഗത്തുനിന്നും മാത്രമുള്ള ഒരു ഏകാംഗപ്രക്രിയയായി ചുരുങ്ങുന്നു. പഠനത്തിൽ കുട്ടികളുടെ ഭാഗത്തുനിന്നും വളരെക്കുറച്ചു റോളേ ലഭിക്കൂ.[4]
References
[തിരുത്തുക]- ↑ Gundem and Hopmann (1998).
- ↑ Thomas N. Garavan (1996). Cases in Irish Business Strategy and Policy. Cengage Learning EMEA. pp. 3–. ISBN 1-86076-014-7.
- ↑ Les Walklin (1990). Teaching and Learning in Further and Adult Education. Nelson Thornes. pp. 40–. ISBN 978-0-7487-0145-2.
- ↑ 4.0 4.1 "criticalthinking" (PDF). www.criticalthinking.org. Retrieved 25 September 2015. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "ref1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ Gul, Narmeen (2012). History Of education. Majeed book depot. p. 117.
- ↑ "Didactic method and Didactic proceeding". Education in Moldova. Archived from the original on 2017-09-24. Retrieved 25 September 2015.
- ↑ N. Tubbs (8 April 2014). The New Teacher: An Introduction to Teaching in Comprehensive Education. Routledge. pp. 35–. ISBN 978-1-134-09074-7.
- ↑ Mark Weyers (5 December 2006). Teaching the FE Curriculum: Encouraging Active Learning in the Classroom. A&C Black. pp. 15–. ISBN 978-0-8264-8804-6.