പദ്യം
സാഹിത്യം |
---|
മുഖ്യരൂപങ്ങൾ
|
സാഹിത്യ ഇനങ്ങൾ |
ഇതിഹാസം · കാവ്യം · നാടകീയത |
മാധ്യമങ്ങൾ |
രീതികൾ |
ചരിത്രവും അനുബന്ധപട്ടികകളും |
സംക്ഷേപം |
ചർച്ച |
സാഹിത്യത്തിന്റെ രണ്ട് രൂപങ്ങളിൽ ഒന്നാണ് പദ്യം. ഛന്ദഃശാസ്ത്രത്തിൽ പറഞ്ഞിട്ടുള്ള നിയമങ്ങളെ അനുസരിക്കുന്ന വാക്യമോ വാക്യസഞ്ചയമോ ആണ് പദ്യം. അങ്ങനെയല്ലാത്തത് ഗദ്യം. പദ്യങ്ങളിലെ ഓരോ വരിയെയും പാദം എന്നാണ് പറയുക.
ശ്ലോകങ്ങളും ഗാഥകളും
[തിരുത്തുക]ഛന്ദശ്ശാസ്ത്രമനുസരിച്ച് പദ്യങ്ങൾ രണ്ടുവിധം: ശ്ലോകങ്ങളും ഗാഥകളും.
ശ്ലോകം
[തിരുത്തുക]നാലുപാദങ്ങളുള്ള പദ്യങ്ങളാണ് ശ്ലോകങ്ങൾ. ആദ്യത്തെ രണ്ടുപാദങ്ങൾ ചേർന്നതിന് പൂർവാർദ്ധമെന്നും മറ്റു രണ്ടുപാദങ്ങൾ ചേർന്നതിന്ന് ഉത്തരാർദ്ധമെന്നും പേരാകുന്നു. പൂർവാർധവും ഉത്തരാർധവും തമ്മിൽ സന്ധി ചെയ്യാറില്ല. ഒരേ അർധത്തിലെ രണ്ടു പാദങ്ങൾ തമ്മിൽ സന്ധി ആകാം. ശ്ലോകത്തിലെ ഒന്നും മൂന്നും പാദങ്ങളെ വിഷമപാദങ്ങൾ എന്നും രണ്ടും നാലും പാദങ്ങളെ സമപാദങ്ങൾ എന്നും പറയുന്നു.
ഒരു ശ്ലോകത്തിൽ പ്രായേണ ഒന്നോ അതിലധികമോ പൂർണവാക്യങ്ങൾ ഉണ്ടാകാം. എന്നാൽ ഒരു വാക്യം ഒരു ശ്ലോകത്തിൽ പൂർണമാകാതെ രണ്ടു ശ്ലോകം കൊണ്ടു തീർന്നാൽ അതിനു 'യുഗ്മകം' എന്നു പേരാകുന്നു. മൂന്നുശ്ലോകംകൊണ്ടു തീരുന്ന വാക്യം 'വിശേഷകം', നാലുകൊണ്ടായാൽ 'കലാപകം'. നാലിന്നുമേൽ ശ്ലോകങ്ങൾ കൊണ്ടു തീരുന്നവയ്ക്കെല്ലാം പൊതുവെ 'കുലകം' എന്നു പേർ.
ഗാഥ
[തിരുത്തുക]"നാലുപാദങ്ങൾ" എന്ന ശ്ലോകലക്ഷണം ഒക്കാത്ത പദ്യം 'ഗാഥ' എന്നറിയപ്പെടുന്നു. മൂന്ന്, ആറ് എന്നിങ്ങനെയൊക്കെയാകും ഗാഥയിലെ പദങ്ങളുടെ എണ്ണം.