ജൂലിയ ഫിലിപ്പ്
Julia Phillips | |
---|---|
ജനനം | Julia Miller ഏപ്രിൽ 7, 1944 New York City, New York, U.S. |
മരണം | ജനുവരി 1, 2002 | (പ്രായം 57)
തൊഴിൽ | Film producer, author |
കുട്ടികൾ | Kate Phillips-Wiczyk |
മാതാപിതാക്ക(ൾ) | Tanya and Adolph Miller |
ഒരു അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരിയുമായിരുന്നു ജൂലിയ ഫിലിപ്പ് (Julia Phillips) (ജനനം-April 7, 1944, മരണം-January 1, 2002).She co-produced with her husband, Michael (and others), 1970 കളിൽ ഇവർ നിർമ്മിച്ച 3 പ്രശസ്ത സിനിമകളാണ് ദ സ്റ്റിംങ്, Taxi Driver, ഉം Close Encounters of the Third Kind. മികച്ച സിനിമാനിർമ്മാതാവിനുള്ള അക്കാദമി അവാർഡ് നേടിയ ആദ്യ വനിതയാണ് ജൂലിയ ഫിലിപ്പ്. ഇവർ നിർമ്മിച്ച ദ സ്റ്റിംങ് എന്ന ചിത്രമാണ് അവാർഡ് നേടിക്കൊടുത്തത്.
1991 ൽ ഒരു ഹോളിവുഡ് പ്രൊഡ്യൂസർ എന്ന നിലയിൽ തനിക്കുണ്ടായ എല്ലാ ദുരനുഭവങ്ങളും ഒരു ഓർമ്മക്കുറിപ്പായി പ്രസിദ്ധീകരിച്ചിരുന്നു You'll Never Eat Lunch in This Town Again എന്ന തലക്കെട്ടോടു കൂടി പ്രസിദ്ധീകരിച്ചിരുന്നു.
ആദ്യകാല ജീവിതം
[തിരുത്തുക]ന്യൂയോർക്കിലെ ഒരു ജൂതകുടുംബത്തിൽ അഡോൾഫ് മില്ലർ- തന്യ ദമ്പദിമാരുടെ മകളായാണ് ജൂലിയ മില്ലർ ജനിച്ചത്.[1][2] പിതാവ് ഒരു കെമിക്കൽ എഞ്ചിനീയർ ആയിരുന്നു. അദ്ദേഹം മാൻഹട്ടൻ പ്രോജക്റ്റിൽ പ്രവർത്തിച്ചിരുന്നു. അമ്മ എഴുത്തുകാരിയായിരുന്നു. മിൽവൌക്കീ, ബ്രൂക്ക്ലിൻ, ഗ്രേറ്റ്നെക്ക്, ന്യൂയോർക്ക് എന്നിവിടങ്ങളിലാണ് ജൂലിയ വളർന്നത്. 1965 ൽ മൗണ്ട് ഹോളിയോക് കോളേജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. 1966ൽ അമേരിക്കൻ സിനിമാ നിർമാതാവ് മൈക്കിൾ ഫിലിപ്പുമായി വിവാഹിതയായി. വിദ്യാഭ്യാസത്തിനു ശേഷം ലേഡീസ് ഹോം ജേർണൽ എന്ന അമേരിക്കൻ ആനുകാലിക പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായും പാരാമൗണ്ട് പിക്ചേഴ്സ് എന്ന സിനിമാസ്റ്റുഡിയോയിലും സേവനമനുഷ്ഠിച്ചു.
സിനിമാജീവിതം
[തിരുത്തുക]1972 ൽ ജൂലിയയും അവളുടെ ഭർത്താവ് മൈക്കൽ ഫിലിപ്സും ടോണി ബിൽ എന്ന സിനിമാ നിർമാതാവും ചേർന്ന് ദ സ്റ്റിംങ് എന്ന സിനിമയുടെ തിരക്കഥ $5000 ന് വാങ്ങി.[3] 1973 ൽ ദ സ്റ്റിംങ് എന്ന സിനിമ മികച്ച സിനിമാനിർമ്മാതാക്കൾക്കുള്ള അക്കാദമി അവാർഡ് അവർ മൂന്നുപേർക്കും നേടിക്കൊടുത്തു.
ചലച്ചിത്രങ്ങൾ
[തിരുത്തുക]- 1973 - Steelyard Blues
- 1973 - The Sting
- 1976 - Taxi Driver
- 1976 - The Big Bus (Co-Executive Producer)
- 1977 - Close Encounters of the Third Kind
- 1988 - The Beat (1988)
- 1991 - Don't Tell Mom the Babysitter's Dead
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]Phillips, Julia (1991). You'll Never Eat Lunch in This Town Again. Random House. ISBN 0-394-57574-1.
അവലംബം
[തിരുത്തുക]- ↑ New York Times: "Julia Phillips, 57, Producer Who Assailed Hollywood, Dies" By BERNARD WEINRAUB January 3, 2002 | "You can't imagine what a trip it is for a nice Jewish girl from Great Neck to win an Academy Award and meet Elizabeth Taylor in the same night."
- ↑ Chicago Tribune: "Hollywood Story Of `Highs` And Lows" by Frank Sanello Archived 2015-04-11 at the Wayback Machine. March 24, 1991
- ↑ The Guardian: "How we made .