ചന്ദൻ നഗർ യുദ്ധം
1757ൽ ഫ്രാൻസും ഗ്രേറ്റ് ബ്രിറ്റനും തമ്മിലുള്ള യുദ്ധം ആരംഭിച്ചു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ റോബർട്ട് ക്ലൈവും റോയൽ നേവിയുടെ അഡ്മിറൽ ആയ ചാൾസ് വാട്സണും കൂടി 1757 മാർച്ച് 23നു ഫ്രാൻസിന്റെ കൈവശമുണ്ടായിരുന്ന ചന്ദർനഗർ ആക്രമിച്ച് കീഴടക്കി. വാണിജ്യകേന്ദ്രമായിരുന്ന ആ പട്ടണത്തിന്റെ കോട്ടയും അനേകം വീടുകളും അവർ തകർത്തു. അതോടെ ചന്ദർനഗറിന്റെ വാണിജ്യപ്രാധാന്യം അസ്തമിച്ചു. 1763ൽ ഫ്രാൻസ് ചന്ദർനഗറിനെ തിരികെപ്പിടിച്ചെങ്കിലും 1794ൽ ബ്രിട്ടൻ ആ നഗരത്തെ വീണ്ടും കീഴടക്കി. 1816 ആയപ്പോഴേയ്ക്കും ഫ്രാൻസിനു ഈ സ്ഥലം തിരികെ ലഭിച്ചു. ഇതിന്റെ കൂടെ ചുറ്റുപാടുമുള്ള 3 ചതുരശ്രകിലോമീറ്റർ ഭാഗവും ഫ്രാ ൻസിന്റെ കയ്യിലായി. 1950 വരെ ഫ്രഞ്ച് ഇന്ത്യയുടെ ഭാഗമായി ഈ ഭാഗം ഫ്രാൻസ് നിലനിർത്തി. പോണ്ടീച്ചേരിയുടെ ഗവർണർ ജനറലിന്റെ കീഴിലായി ഈ ഭാഗം ഫ്രാൻസ് ഭരിച്ചു.
റോബർട്ട് ക്ലൈവ് സിറാജ് ഉദ് ദൗളയെ കീഴടക്കാനുള്ള പ്രാധാന തുടക്കമായി ആണ്ഫ്രാൻസിന്റെ ചന്ദ്രനഗർ പിടിച്ചെടുത്തത്. ഫ്രഞ്ച് സൈന്യത്തിനു വാട്സണിന്റെ മൂന്നു കപ്പലുകളേയും ക്ലൈവിന്റെ കരസേനയേയും തടയാൻ 16 തോക്കുകളാണുണ്ടായിരുന്നത്. ബ്രിട്ടന്റെ ഭാഗത്തുനിന്നും 37 പേർ 74 പേർക്ക് പരിക്കേൽക്കുകയുമുണ്ടായി.[1]
അവലംബം
[തിരുത്തുക]- ↑ Naravane, M.S. (2014). Battles of the Honorourable East India Company. A.P.H. Publishing Corporation. p. 38. ISBN 9788131300343.