ഗിറ്റ്
Original author(s) | ലിനസ് ടോർവാൾഡ്സ് |
---|---|
വികസിപ്പിച്ചത് | യൂനിയോ ഹാമാനോ, ലിനസ് ടോർവാൾഡ്സ്, and many others |
ആദ്യപതിപ്പ് | 7 ഏപ്രിൽ 2005 |
റെപോസിറ്ററി | |
ഭാഷ | C, Bourne Shell, Tcl, Perl[1] |
ഓപ്പറേറ്റിങ് സിസ്റ്റം | പൊസിക്സ്, വിൻഡോസ് |
തരം | Revision control |
അനുമതിപത്രം | ഗ്നു ജിപിഎൽ |
വെബ്‌സൈറ്റ് | git-scm |
സോഫ്റ്റ്‌വെയർ വികസനത്തിനു വേണ്ടി ലിനസ് ടോർവാൾഡ്സ് നിർമ്മിച്ച വേഗതക്ക് പ്രാധാന്യം നൽകുന്ന[2] പതിപ്പ് കൈകാര്യ—പ്രഭവരേഖാ കൈകാര്യ വ്യവസ്ഥയാണ് ഗിറ്റ്. ലിനക്സിന്റെ വികസനത്തിനായാണ് ഗിറ്റ് നിർമ്മിച്ചത്. ഇപ്പോൾ എല്ലാ പോസിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും വിൻഡോസിലും ഗിറ്റ് പ്രവർത്തിക്കും. എല്ലാ ഗിറ്റ് റെപ്പോസിറ്ററിയും എല്ലാ ചരിത്രവും പതിപ്പുകളും സൂക്ഷിച്ച് വെക്കുന്നു. ഗ്നു ജിപിഎല്ലിൽ പുറത്തിറക്കിയിരിക്കുന്ന ഗിറ്റ് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണ്.
രൂപകൽപന
[തിരുത്തുക]ബിറ്റ്കീപ്പറിൽ നിന്നും മോണോടോണിൽ നിന്നും പ്രചോദനം കൊണ്ടാണ് ഗിറ്റ് രൂപകൽപന ചെയ്തത്. ഒരു താഴ്ന്ന നിലയിലുള്ള പതിപ്പ് കൈകാര്യ വ്യവസ്ഥയാവുകയും മറ്റുള്ളവർക്ക് ഫ്രണ്ട് എൻഡ് നിർമ്മിക്കാനാവുകയും ചെയ്യുക എന്നതായിരുന്നു ഗിറ്റിന്റെ ആദ്യകാല ലക്ഷ്യം. എസ്റ്റിഗിറ്റും കോഗിറ്റോയുമെല്ലാം ഇങ്ങനെ നിർമ്മിക്കപ്പെട്ട ഫ്രണ്ട് എൻഡുകളാണ്. പിന്നീട് അടിസ്ഥാന ഗിറ്റ് സോഫ്റ്റ്‌വെയർ സമ്പൂർണ്ണമാവുകയും എല്ലാ രീതിയിലും ഉപയോഗസജ്ജമാവുകയും ചെയ്തു.
പ്രഭവരേഖാ ഹോസ്റ്റിംഗ്
[തിരുത്തുക]ഗിറ്റ് ഉപയോഗിച്ച് ഹോസ്റ്റ് ചെയ്യാവുന്ന പ്രമുഖ വെബ്സൈറ്റുകൾ
- ബെർലിയോസ്
- ബിറ്റ്ബക്കറ്റ്
- കോഡ്പ്ലക്സ്[3]
- ഗിറ്റ്ഹബ്ബ്
- ഗിറ്റോറിയസ്
- ഗ്നു സാവന്ന
- ഗൂഗിൾ കോഡ്
- ജാവഫോർജ്
- സോഴ്സ്ഫോർജ്
അവലംബം
[തിരുത്തുക]- ↑ "git/git.git/tree". git.kernel.org. Retrieved 2009-06-15.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Linus Torvalds (2005-04-07). "Re: Kernel SCM saga." linux-kernel mailing list. "So I'm writing some scripts to try to track things a whole lot faster."
- ↑ Bright, Peter (22 March 2012). "Microsoft brings git support to its CodePlex hosting service". Ars Technica. Retrieved 23 March 2012.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]പരിശീലനക്കുറിപ്പുകൾ Source Control Management With Git എന്ന താളിൽ ലഭ്യമാണ്
- ഔദ്യോഗിക വെബ്‌സൈറ്റ്
- Git Community Book
- Introduction to git-svn for Subversion/SVK users and deserters Archived 2012-01-16 at the Wayback Machine. by Sam Vilain
- Git for computer scientists
- Git Magic: a comprehensive listing of Git tips & tricks
- Git Quick Reference Archived 2012-01-19 at the Wayback Machine.
- Linus Torvalds hosting a Google Tech Talk on Git
- Git Wiki at kernel.org
- gitref.org — Git quick reference site for most commonly used commands
- Introduction to Git with Scott Chacon of GitHub — Marakana Archived 2012-07-08 at the Wayback Machine.
- Pro Git book Archived 2012-06-30 at the Wayback Machine.
- A Note from the Maintainer