ഇവിൻസ്
വികസിപ്പിച്ചത് | The Evince Team[1] |
---|---|
റെപോസിറ്ററി | |
ഭാഷ | Primarily C, C++ |
ഓപ്പറേറ്റിങ് സിസ്റ്റം | Linux |
തരം | Document viewer |
അനുമതിപത്രം | GNU General Public License |
വെബ്‌സൈറ്റ് | wiki |
ഒരു ഡോക്യുമെന്റ് വ്യൂവറാണ് ഇവിൻസ്. പിഡിഎഫ്, പോസ്റ്റ്സ്‍ക്രിപ്റ്റ്, ഡെജാവു, ടിഫ്, എക്സ്പിഎസ്, ഡിവിഐ എന്നീ ഫോർമാറ്റുകളെ പിൻതുണയ്ക്കുന്നു. ഇത് ഗ്നോം പണിയിടസംവിധാനത്തിനായി രൂപകല്പന ചെയ്തതാണ്.[2]
ഗ്നോമിലുണ്ടായിരുന്ന വിവിധ സോഫ്റ്റ്‍വെയറുകൾക്കുപകരമായി ഒരു സോഫ്റ്റ്‍വെയർ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇവിൻസ് നിർമ്മിച്ചത്. "ലളിതമായ ഡോക്യുമെന്റ് വ്യൂവർ" എന്നതാണ് ഇവിൻസിന്റെ മുദ്രാവാക്യം.[2]
സെപ്തംബർ ൨൦൦൫ ലെ ഗ്നോം ൨.൧൨ റിലീസ് മുതൽ ഗ്നോമിൽ ഇവിൻസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിൻസിന്റെ കോഡ് പ്രധാനമായി സി, സി++ എന്നീ പ്രോഗ്രാമിംഗ് ഭാഷകളിലാണ് എഴുതപ്പെട്ടിട്ടുള്ളത്. ഇത് ഉബുണ്ടു, ഫെഡോറ, ലിനക്സ് മിന്റ് തുടങ്ങി അനേകം ലിനക്സ് വിതരണങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗ്നൂ സ്വതന്ത്ര അനുമതിപത്രം 2.0 പ്രകാരം പുറത്തിറക്കിയിട്ടുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ് ഇവിൻസ്.
ഇവിൻസ് എന്ന പദത്തിന്റെ അർത്ഥം "കാര്യം വ്യക്തമായി പറയുക" എന്നതാണ്.[3]
ചരിത്രം
[തിരുത്തുക]ജിപിഡിഎഫ് എന്ന സോഫ്റ്റ്‍വെയർ പുതുക്കിയെഴുതിയാണ് ഇവിൻസ് നിർമ്മിച്ച് തുടങ്ങിയത്. ഇവിൻസ് വളരെവേഗം ജിപിഡിഎഫിലുള്ള പല സൗകര്യങ്ങളും മെച്ചപ്പെടുത്തി. സെപ്തംബർ ൨൦൦൫ ലെ റിലീസിൽ വളരെയധികം സൗകര്യങ്ങൾ കൊണ്ടുവന്നു.[4][5]
വിഎഎൽഒ-സിഡി എന്ന വിന്റോസിലെ ഏറ്റവും നല്ല പ്രോഗ്രാമുകളുടെ കളക്ഷനിൽ ഇവിൻസ് ഉൾപ്പെട്ടിട്ടുണ്ട്.[6][7]
സവിശേഷതകൾ
[തിരുത്തുക]ഇവിൻസിൽ സ്വന്തമായി തിരയാനും അതിന്റെ ഉത്തരങ്ങൾ കാണിക്കാനുമുള്ള സംവിധാനമുണ്ട്. ഇവ പേജിൽ ശ്രദ്ധേയമാകുന്നവിധത്തിൽ ഹൈലൈറ്റ് ചെയ്യാനും കഴിയും. ഉപയോക്താക്കൾക്ക് ഇടത് വശത്തുള്ള ബാറിൽ പേജുകളുടെ ചെറുചിത്രം കാണാനും ഇതുപയോഗിച്ച് വിവിധ പേജുകളിലേക്ക് പോകാനുമുള്ള സംവിധാനമുണ്ട്. ഡോക്യുമെന്റിൽ ഉള്ളടക്കസംവിധാനം ഉൾച്ചേർത്തിട്ടുണ്ടെങ്കിൽ അത് ഇടതുവശത്ത് കാണിക്കാനുമുള്ള സംവിധാനമുണ്ട്. അതുപയോഗിച്ച് ഒരു തലക്കെട്ടിൽനിന്ന് മറ്റൊരു തലക്കെട്ടിലേക്ക് വേഗത്തിൽ പോകാനും കഴിയും.[8]
ഇടത്തും വലത്തുമായി ഇവൻസിന് രണ്ട് പേജുകൾ കാണിക്കാൻ കഴിയും. കൂടാതെ മുഴുവൻസ്ക്രീൻ നിറയുന്നതരത്തിലുള്ള മോഡും ഉണ്ട്.
ഇവിൻസിന് പിഡിഎഫ് ഫയലുകളിലെ ടെക്സ്റ്റ് സെലക്റ്റ് ചെയ്യാനും കോപ്പിചെയ്യാനും കഴിയും. കൂടാതെ ഓസിആർ ഡാറ്റയുള്ള പിഡിഎഫുകളിൽ സ്കാൻചെയ്ത ചിത്രങ്ങളിൽനിന്ന് ടെക്സ്റ്റ് ഉണ്ടാക്കിയെടുക്കാനും കഴിയും.
പിഡിഎഫിന്റെ ഡിആർഎം വിലക്കുകൾ അനുസരിക്കാനും ഇവിൻസിന് കഴിയും. ഇത് കോപ്പിചെയ്യൽ, പ്രിന്റിംഗ്, മാറ്റം വരുത്തൽ എന്നിവ തടയുന്നു. എന്നാൽ ഇത് ഓപ്ഷണലാണ്. ജികോൺഫ് ഉപയോഗിച്ച് ഇത് പ്രവർത്തനരഹിതമാക്കാനും കഴിയും.[9][10][11][12]
൩.൧൮.൨ വെർഷൻ മുതൽ ഇവിൻസ് ടെക്സ്റ്റ് അനോട്ടേഷനുകൾ അനുവദിക്കുന്നു.
പിൻതുണയുള്ള ഫോർമാറ്റുകൾ
[തിരുത്തുക]വിവിധ തരത്തിലുള്ള ഒന്നിലധികം പേജുകളുള്ള ഡോക്യുമെന്റ് ഫോർമാറ്റുകൾ ഇവിൻസ് പിൻതുണയ്ക്കുന്നു.[13]
- സ്വതേയുള്ള പിൻതുണ
- പിഡിഎഫ് - പോപ്ലർ ഉപയോഗിച്ച്
- പോസ്റ്റ് സ്ക്രിപ്റ്റ് - ഗോസ്റ്റ് സ്ക്രിപ്റ്റ് ഉപയോഗിച്ച്
- വിവിധ പേജ് ടിടിഎഫ്
- ഡിവിഐ
- ഡിജെവ്യു - ഡിജെവ്യു ലിബ്രെ ഉപയോഗിച്ച്
- ഓപ്പൺ ഡോക്യുമെന്റ് പ്രസന്റേഷൻ - ഇത് --enable-impress എന്ന ഓപ്ഷനുപയോഗിച്ച് നിർമ്മിച്ചതാണെങ്കിൽ
- ചിത്രങ്ങൾ - ഇപ്പോ വളരെ കുറഞ്ഞരീതിയിൽ ഭാവി വികസനം ആവശ്യമുണ്ട്.
- സിബിആർ, സിബിഇസഡ്, സിബി7(കോമിക് ബുക്ക് ആർക്കേവ്)
- ആഡോബ് ഇല്ലസ്ട്രേറ്റർ ആർട്ട്‍വർക്ക്[14]
- ഐച്ഛിക പിൻതുണ
- എക്സ്പിഎസ്
- ശരിയാക്കാവുന്ന അല്ലെങ്കിൽ ഭാവിയിൽ പ്രതീക്ഷിക്കുന്ന ഫോർമാറ്റുകൾ
- മൈക്രോസോഫ്റ്റ് പവർപോയന്റ് ലിബ്പ്രിവ്യൂ ഉപയോഗിച്ച് (ഇപ്പോ ആൽഫ ക്വാളിറ്റി)
- എംഎസ് വേഡ്
- ഓപ്പൺ ഡോക്യുമെന്റ്
- അബിവേഡ്
ഇതും കാണുക
[തിരുത്തുക]- പിഡിഎഫ് സോഫ്റ്റ്‍വെയറുകളുടെ പട്ടിക
അവലംബങ്ങൾ
[തിരുത്തുക]- ↑ "Evince/Team – GNOME Live!". wiki.gnome.org. 2011-08-06. Retrieved 2012-08-16.
- ↑ 2.0 2.1 Gnome.org (March 2012). "Evince – Simply a Document Viewer". Retrieved 15 March 2012.
- ↑
"Frequently Asked Questions about Evince". The GNOME Project. 2015-10-13. Retrieved 2016-07-28.
Q: What does the word Evince mean? [...] A: Evince means to show or express something clearly.
- ↑ Villa, Louis (June 2005). "ggv/gpdf and evince". Retrieved 14 May 2016.
- ↑ Cumming, Murray, Davyd Madeley; et al. (n.d.). "GNOME 2.12 Release Notes". Retrieved 2009-05-15.
{{cite web}}
: CS1 maint: multiple names: authors list (link) CS1 maint: year (link) - ↑ VALO-CD programs Archived 2017-12-13 at the Wayback Machine., retrieved 24 February 2012
- ↑ "The Best of Free and Open Source Software for Windows". Valo-Cd. Archived from the original on 2012-07-22. Retrieved 2012-08-16.
- ↑ The GNOME Project (February 2008). "Evince – Features". Retrieved 2009-05-11.
- ↑ PDF printing restrictions "The document viewer overrides this restriction by default"
- ↑ "Bug 305818 – allow the user to override document restrictions". bugzilla.gnome.org. Retrieved 6 November 2017.
- ↑ "DRM protected PDF files". nabble.com. Archived from the original on 2016-03-03. Retrieved 6 November 2017.
- ↑ "Okular, Debian, and copy restrictions [LWN.net]". lwn.net. Retrieved 6 November 2017.
- ↑ "Apps/Evince/SupportedDocumentFormats - GNOME Wiki!". wiki.gnome.org. Retrieved 6 November 2017.
- ↑ "evince - View multipage documents". git.gnome.org. Retrieved 6 November 2017.