[go: up one dir, main page]

Jump to content

ഇബ്രാഹിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഇസ്‌ലാമിലെ പ്രധാനപ്പെട്ട ഒരു പ്രവാചകനാണ്‌ ഇബ്രാഹിം നബി(അറബിക്: ابراهيم, ഹീബ്രു: אַבְרָהָם) . ബൈബിൾ ഈ പ്രവാചകനെ അബ്രഹാം എന്ന് വിളിക്കുന്നു. ആസർ ആണ് ഇബ്റാഹിമിന്റെ പിതാവ്. പ്രവാചകനായ ഇസ്മയിൽ ഇബ്രാഹിം നബിയുടെ മൂത്തപുത്രനാണ്‌. "പ്രവാചകന്മാരുടെ പിതാവ്" എന്നാണ്‌ ഇബ്രാഹിം നബി അറിയപ്പെടുന്നത്. "ഖലീലുല്ലാഹ്" (അല്ലാഹുവിന്റെ സുഹൃത്ത്) എന്നാണ്‌ ഇബ്രാഹിം നബിയെ ഖുർആൻ വിശേഷിപ്പിക്കുന്നത്. ഇസ്‌ലാം മതവും ക്രിസ്തുമതവും ജൂതമതവും ഇബ്രാഹിമിനെ പ്രവാചകനായി പരിഗണിക്കുന്നതിനാൽ ഈ മൂന്ന് മതങ്ങളേയും അബ്രഹാമിക് മതങ്ങൾ എന്നും വിളിക്കാറുണ്ട്.

ഇസ്‌ലാമിൽ

[തിരുത്തുക]

ഇബ്രാഹിം നബിയുടെ വിശ്വാസത്തെ "മില്ലത്ത് ഇബ്രാഹിം"(ഇബ്രാഹിം നബിയുടെ മാർഗ്ഗം) എന്നാണ്‌ ഖുർ‌ആൻ വിശേഷിപ്പിക്കുന്നത്. ഇബ്രാഹിം നബിയും അദ്ദേഹത്തിന്റെ പുത്രൻ ഇസ്മയിൽ നബിയും ചേർന്നാണ്‌ മക്കയിലെ പരിശുദ്ധ ക‌അബാലയം പണിതീർത്തത് (ഖുർ‌ആൻ അദ്ധ്യായം 2,വചനം:125). ഇസ്ലാമിൻ്റെ പഞ്ച സ്തംഭങ്ങളിൽ അഞ്ചാമത്തേതായഹജ്ജ് കർമ്മത്തിലും(മക്കയിലേക്കും വിശുദ്ധ മസ്ജിദ് ആയ മസ്ജിദുൽ ഹറമിലേക്കുമുള്ള തീർത്ഥാടനം) ഇബ്രാ\'[;

ഹിം നബിയുടെ പങ്ക് സുപ്രധാനമാണ്‌. ഇബ്രാഹിം നബിയോട് തന്റെ പ്രഥമ പുത്രനെ ബലിയർപ്പിക്കാൻ അല്ലാഹു (സർവ്വേശ്വരൻ) പരീക്ഷണാർത്ഥം കല്പിപ്പിച്ചതും കൂടാതെ പിശാച്, ഇബ്രാഹിം നബിയെ ദൈവമാർഗ്ഗത്തിൽ നിന്ന് വഴിതെറ്റിക്കാൻ നടത്തിയ ശ്രമത്തേയും ഹജ്ജ്സ്മരിക്കുന്നു. ഇബ്റാഹിമിനെ പിന്തിരിപ്പിക്കാൻ പിശാച് പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിൽ പ്രതീകാത്മകമായി മൂന്ന് തൂണുകളിൽ ഹജ്ജിന്റെ സമയത്ത് വിശ്വാസികൾ കല്ലെറിയുന്നു.

ഇബ്രാഹിം നബിയുടെ ഇണ ഹാജറ അനുഭവിച്ച ത്യാഗത്തിന്റേയും പരിശ്രമത്തിന്റേയും സ്മരണയാണ്‌ ഹജ്ജിന്റെ ഒരു ഭാഗം. മരുഭൂമിയിൽ ദാഹിച്ച് മരണത്തോടടുത്ത തന്റെ മകൻ ഇസ്മായീലിനായി വെള്ളം തേടി ഇബ്രാഹിം നബിയുടെ പത്നി ഹാജറ, "സഫ" , "മർ‌വ" എന്നീ മലഞ്ചെരുവുകൾക്കിടയിൽ ഏഴുപ്രാവശ്യം ഓടിനടന്ന സംഭവത്തെ ഓർക്കുന്നതാണിത്. ഹജ്ജിലെ നിർബന്ധമായ ഈ കർമ്മത്തെ "സ‌അയ്" (തേടൽ ,അന്വേഷിക്കൽ) എന്നാണ്‌ പറയുക. മർ‌വ എന്ന മലയിൽ നാലാമത്തെ പ്രാവശ്യം എത്തിയപ്പോൾ (രണ്ട് മലകൾക്കിടയിൽ ഏഴുപ്രാവശ്യം പൂർത്തിയാവുമ്പോൾ) ജിബ്‌രീൽ (ഗബ്രിയേൽ) മാലാഖ ഇസ്മയിലിനെ തണലിട്ട് നിൽക്കുന്നതും തന്റെ മകൻ കര‍ഞ്ഞ് കാലിട്ടടിച്ച സ്ഥലത്ത് നിന്ന് ഒരു നീരുറവ വരുന്നതും അവർ കണ്ടു. വരണ്ടുണങ്ങിയ മരുഭൂമിയിലെ ഈ നീരുറവയാണ്‌ അവിടെ ജനങ്ങൾ വന്ന് വാസമുറപ്പിക്കാനും അങ്ങനെ അത് മക്ക എന്ന പട്ടണത്തിന്റെ ഉത്ഭവത്തിനും നിദാനമായത്. "സംസം" എന്ന ഈ നീരുറവ ഈ സംഭവം നടന്നു അനവധി നൂറ്റാണ്ടുകൾ കടന്നുപോയിട്ടും ഇന്നും നിലയ്ക്കാതെ തുടരുകയാണ്.

മുസ്‌ലിംകൾ നിത്യവും അഞ്ചു സമയം നടത്തുന്ന പ്രാർത്ഥനയിലും ഇബ്രാഹിം നബിയുടെ നാമം പരാമർശിക്കുന്നു. മുഹമ്മദ് നബി യോടൊപ്പം ഒരോ നമസ്കാരത്തിലും പരാമർശിക്കപ്പെടുന്ന മറ്റൊരു പ്രവാചകൻ ഇബ്രാഹിം നബി മാത്രമാണ്‌.

ഇബ്രാഹിം നബി ഖുർ‌ആനിൽ

[തിരുത്തുക]

ഖുർ‌ആനിൽ നിരവധി തവണ ഇബ്രാഹിം നബിയെ പരാമർശിക്കുന്നുണ്ട്. എല്ലാ വിശ്വാസികളുടെയും ആത്മീയ പിതാവാണ്‌ ഇബ്രാഹിം. (ഖുർ‌ആൻ 3:67)

“സത്യവിശ്വാസികളേ നിങ്ങൾ സാഷ്ടാംഗം ചെയ്യുകയും നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും നന്മപ്രവർത്തിക്കുകയും ചെയ്യുക നിങ്ങൾ വിജയം പ്രാപിച്ചേക്കാം. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സമരം ചെയ്യേണ്ട മുറപ്രകാരം നിങ്ങൾ സമരം ചെയ്യുക. അവൻ നിങ്ങളെ ഉത്കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തിൽ യാതൊരു പ്രയാസവും നിങ്ങളുടെ മേൽ അവൻ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്റാഹീമിന്റെ മാർഗ്ഗമത്രെ അത്. മുമ്പും (മുൻ‌വേദങ്ങളിലും) ഇതിലും (ഈ വേദത്തിലും) അവൻ (അല്ലാഹു) നിങ്ങൾക്ക് മുസ്‌ലിംകളെന്ന് പേര്‌ നൽകിയിരിക്കുന്നു. റസൂൽ നിങ്ങൾക്ക് സാക്ഷിയായിരിക്കുവാനും നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളായിരിക്കുവാനും വേണ്ടി. ആകയാൽ നിങ്ങൾ നമസ്കാരം മുറപോലെ നിർ‌വഹിക്കുകയും സകാത്ത് നൽകുകയും അല്ലാഹുവെ മുറുകെപിടിക്കുകയും ചെയ്യുക. അവനാണ്‌ നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി ! എത്ര നല്ല സഹായി ! “(ഖുർ‌ആൻ‍ 22:77-78)

വിഗ്രഹാരാധകനായ നംറൂദ് രാജാവുമായി സം‌വാദത്തിൽ(എന്റെ ദൈവം കിഴക്ക് നിന്ന് സുര്യനെ ഉദിപ്പിക്കുകയും പടിഞാറ് അതിനെ അസ്തമിപ്പിക്കുകയും ചെയ്യുന്നു. താങ്കളുടെ വിഗ്രഹത്തെക്കൊണ്ട് സൂര്യനെ പടിഞ്ഞാറ് നിന്ന് ഉദിപ്പിക്കനും കിഴക്ക് അസതമിപ്പിക്കാനും കഴിയുമോ എന്നതായിരുന്നു ഇബ്രാഹിം നബിയുടെ വെല്ലുവിളി (ഖുർ‌ആൻ 37:83-98) പ്രസിദ്ധമായ "ഖസസുൽ അൻബിയ" എന്ന ഇബ്‌നു കഥീറിന്റെ ഗ്രന്ഥത്തിൽ ഇബ്രാഹിം നബിയുടെ ജീവിതത്തിന്റെ കൂടുതൽ വിവരങ്ങൾ ഉണ്ട്.

മകനായ ഇസ്മാഈലിനെ ദൈവമാർഗ്ഗത്തിൽ ബലിനൽകാൻ ഇബ്രാഹിമിനോട് അല്ലാഹു കൽപ്പിച്ചു. ആ വിവരം പിതാവിൽ നിന്നും അറിഞ്ഞ മകൻ സന്തോഷപൂർവ്വം അത് അംഗീകരിച്ചു. മകനെ ബലി നൽകാൻ ഇബ്രാഹീം നബി തയ്യാറായപ്പോൾ ആ ത്യാഗസന്നദ്ധതയെ അംഗീകരിച്ചു കൊണ്ട്, പകരം ഒരു ആടിനെ ബലി നൽകാൻ അല്ലാഹു നിർദ്ദേശിച്ചു. ലോക മുസ്‌ലിംകളുടെ രണ്ട് ആഘോഷങ്ങളിൽ രണ്ടാമത്തേതായ ഈദുൽ അദ്‌ഹ ഈ സംഭവത്തെ സ്മരിച്ചുകൊണ്ടുള്ളതാണ്‌.

അവലംബം

[തിരുത്തുക]


ഇസ്ലാമിലെ പ്രവാചകന്മാർ
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായിൽ ഇസ്ഹാഖ് യഅഖൂബ് യൂസുഫ് അയ്യൂബ് ശുഐബ്
മൂസാ ഹാറൂൻ ദുൽ കിഫ്‌ൽ ദാവൂദ് സുലൈമാൻ ഇൽയാസ് അൽ യസഅ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ്
"https://ml.wikipedia.org/w/index.php?title=ഇബ്രാഹിം&oldid=4117180" എന്ന താളിൽനിന്ന് ശേഖരിച്ചത്