റേഡിയേഷൻ ചികിൽസ
അത്യോർജ്ജ വികിരണങ്ങൾ ഉപയോഗിച്ച് അർബുദ ബാധിത കോശങ്ങളെ നശിപ്പിക്കുന്ന അർബുദ ചികിൽസാ സമ്പ്രദായമാണ് റേഡിയേഷൻ ചികിൽസ അഥവ റേഡിയോ തെറാപ്പി/ റേഡിയേഷൻ തെറാപ്പി. ഇതിനായി എക്സ് റേ രശ്മികളും ഗാമ റേ രശ്മികളും ഉപയോഗിക്കപ്പെടുന്നു.
പ്രധാനമായും മൂന്ന് രീതികളിലാണ് റേഡിയേഷൻ ഏൽപ്പിക്കുന്നത്.
ശരീരേതര സ്രോതസ്സിൽ നിന്നും പുറപ്പെടുന്ന റേഡീയേഷൻ- വലിയ യന്ത്രത്തിൽ നിന്നും ശരീരത്തിന്റെ നിർദിഷ്ട് അവയവത്തിലേക്ക് വികരണരശ്മികളെ ചാലിച്ച് വിടുന്നു.(external beam radiation EBR). അല്പം അകലെ നിന്നുള്ള സ്രോതസ്സിൽ നിന്നുള്ള റേഡിയേഷൻ ആയതിനാൽ ടെലി തെറാപ്പി (tele therapy) എന്നും ഇതിനെ വിളിക്കുന്നു.
ശരീരത്തിനകത്ത് റേഡിയേഷൻ സ്രോതസ്സ് സ്ഥാപ്പിച്ച് അതിൽ നിന്നുള്ള വികരണങ്ങൾ അർബുദ ബാധിത മേഖലിയിലേക്ക് പ്രവഹിപ്പിക്കുന്നു.(internal radiation therapy/brachy therapy).
അർബുദ രോഗികളിൽ പകുതിയോളം പേർക്ക് ഏതെങ്കിലും ഘട്ടത്തിൽ റേഡിയേഷൻ വേണ്ടി വരാറുണ്ട് എന്ന് അമേരിക്കയിലെ പഠനങ്ങൾ കാണിക്കുന്നു.
ഉപയോഗ സന്ദർഭങ്ങൾ
[തിരുത്തുക]എല്ലാ അർബുദ കോശങ്ങളും റേഡിയേഷനോട് പ്രതികരിക്കുന്നത് ഒരേ രീതിയിലല്ല. റേഡിയേഷൻ ആഭിമുഖ്യമുള്ള (radio sensitive) അർബുദങ്ങളിൽ ലുക്കീമിയ, ലിംഫോമ എന്നിവയും പെടുന്നു. മിതമായ ഡോസിലുള്ള റേഡിയേഷൻ മതിയാവുന്നവയാണ് ഇവ.
ത്വക്ക് അർബുദങ്ങളിൽ (epithelial cancer) മിക്കവയും അല്പം കൂടി റേഡിയേഷൻ വേണ്ടി വരുന്നവയാണ്.
റേഡിയേഷൻ വിമുഖ (radiation resistant cancers) എന്ന ഗണത്തിൽ പെടുന്നവയാണ് വൃക്ക അർബുദം (renal cancer) മെലനോമകൾ എന്നിവ.
ഉൽഭവ സ്ഥാനത്തു നിന്നും മറ്റ് അവയവങ്ങളിലേക്കോ , ശരീരം ആ സകലമായോ വ്യാപനം ചെയ്യപ്പെടുന്ന അർബുദങ്ങൾക്ക് (metastatic cancers) റേഡിയേഷൻ അനുയോജ്യമല്ല, അതിനാൽ രക്താർബുദം (ലുക്കീമിയ) റേഡിയേഷൻ ചികിൽസയ്ക്ക് സാധാരണ ഗതിയിൽ വിധേയമാക്കാറില്ല
സ്തനാർബുദം, ഗർഭാശയമുഖ ക്യാൻസർ, പ്രോസ്റ്റേറ്റ് ഗ്രന്ഥി ക്യാൻസർ എന്നിങ്ങനെയുള്ള ചില ക്യാൻസറുകളിൽ തുടക്ക ഘട്ടത്തിൽ തന്നെ റേഡീയേഷൻ സ്വീകരിക്കപ്പെടാറുണ്ട്.
പാർശ്വ ഫലങ്ങൾ
[തിരുത്തുക]റേഡിയേഷൻ ഏൽക്കുന്നത് വേദനരഹിതമാണ്. പല അവസരങ്ങളിലും റേഡിയേഷനെ തുടർന്ന് പാർശ്വ ഫലങ്ങൾ ഒന്നും പ്രകടമായി കൊള്ളണമെന്നുമില്ല. ചിലപ്പോൾ ചെറിയ രീതിയിലുള്ള അസ്വാസ്ഥ്യവും നീർക്കെട്ടും മാത്രമായി ഫലങ്ങൾ ചുരുങ്ങുകയും ചെയ്യും.
എന്നാൽ കുറച്ചധികം നാളുകളിലേക്കും വളരെ വർഷങ്ങൾക്കും പ്രകടമാകുന്ന പാർശ്വ ഫലങ്ങളും സംജാതമാകാം.
- ഛർദ്ദി ഓക്കാനം
- ത്വക്ക് നിറംമാറ്റം, വൃണം ഉണ്ടാവൽ, അവയവങ്ങളുടെ ഉപരിതല കോശ മരണം (epithelial). കക്ഷം, മാറിടം, നാഭി എന്നിവിടങ്ങളിൽ കൂടുതൽ ഇരയാവുന്നു.
- വായ് തൊണ്ട ആമാശയം എന്നിവ വിണ്ടു കീറി , ചവയ്ക്കൽ വിഴുങ്ങൽ ദഹനം എന്നിവ ദിഷ്കരമാകുന്നു.
- നീർക്കെട്ട്.
- പ്രത്യുല്പാദന അവയവങ്ങൾക്ക് റേഡിയേഷൻ വലിയ അളവിൽ ഏൽക്കേണ്ടി വരികയാണെങ്കിൽ പ്രതുല്പാദന ശേഷി നഷ്ടം അടക്കമുള്ള സ്ഥിതി വിശേഷം ഉണ്ടാകാം.
- മുടികൊഴിച്ചിൽ
- ഫൈബ്രോസിസ്സ് – കോശ കഠിനത , ഇലാസ്തികത നഷ്ട്പ്പെടൽ എന്നിവ റേഡിയേഷന്റെ പാർശ്വ ഫലങ്ങളിൽ പെടുന്നു.