[go: up one dir, main page]

Jump to content

ബാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
01:33, 15 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Bluelink 1 book for പരിശോധനായോഗ്യത (20240214)) #IABot (v2.0.9.5) (GreenC bot)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബാലി
Nickname(s): 
സമാധാനത്തിന്റെ ദീപ്, ദൈവങ്ങളുടെ ദ്വീപ്, ഹൈന്ദവ ദ്വീപ്, പ്രണയത്തിന്റെ ദ്വീപ്[1]
Motto(s): 
ബാലി ദ്വീപ ജയ (കവി ഭാഷ)
ഇന്തോനേഷ്യയിൽ ബാലിയുടെ സ്ഥാനം രേഖപ്പെടുത്തിയിരിക്കുന്നു (പച്ച നിറത്തിൽ )
ഇന്തോനേഷ്യയിൽ ബാലിയുടെ സ്ഥാനം രേഖപ്പെടുത്തിയിരിക്കുന്നു (പച്ച നിറത്തിൽ )
രാജ്യംഇന്തോനേഷ്യ
തലസ്ഥാനംഡെൻപസാർ
ഭരണസമ്പ്രദായം
 • GovernorMade Mangku Pastika
വിസ്തീർണ്ണം
 • ആകെ5,780.06 ച.കി.മീ.(2,231.69 ച മൈ)
ജനസംഖ്യ
 (2010)
 • ആകെ38,91,428
 • ജനസാന്ദ്രത670/ച.കി.മീ.(1,700/ച മൈ)
സമയമേഖലUTC+08 (CIT)
വെബ്സൈറ്റ്baliprov.go.id

ബാലി (ബാലിനീസ് : ᬩᬮᬶ) ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയായ ദ്വീപ സമൂഹമാണ്. പടിഞ്ഞാറ് ജാവയ്ക്കും, കിഴക്ക് ലോംബോക്കിനും ഇടയിലായി ലെസ്സർ സുന്ദ ദ്വീപ സമൂഹങ്ങൾക്ക് പടിഞ്ഞാറ്റേ കോണിലായാണ് ബാലി ദ്വീപിന്റെ സ്ഥാനം. ഇന്തോനേഷ്യയിലെ 33 പ്രവിശ്യകളിലൊന്നായ ബാലിയുടെ തലസ്ഥാനം ദ്വീപിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന 'ഡെൻപസാർ' ആണ്. ബാലിയെക്കൂടാതെ ചുറ്റിനുമുള്ള ചില ചെറിയ ദ്വീപുകളും ഈ പ്രവിശ്യയിൽ ഉൾപ്പെടുന്നു.

2010 ലെ കണക്കെടുപ്പ് പ്രകാരം ഈ ദ്വീപിലെ ജനസംഖ്യ 3,891,428 ആണ്. ഇന്തോനേഷ്യയിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുമത വിശ്വാസികളിൽ ഏറിയ പങ്കും ബാലിദ്വീപിൽ വസിക്കുന്നു. 2000 ലെ കണക്കെടുപ്പ് പ്രകാരം ദ്വീപ് നിവാസികളിൽ 92.29 ശതമാനത്തോളം ആളുകളും ബാലിനീസ് ഹിന്ദുമത വിശ്വാസികളാണ്. ബാക്കിയുള്ളവർ ഇസ്ലാം,ക്രൈസ്തവ മത വിശ്വാസികളും.

പാരമ്പര്യ കലകളാലും, ശില്പ ചാതുര്യത്താലും സമ്പന്നമായ ബാലി, രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. അടുത്തിടെയായി ബാലിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. 'സമാധാനത്തിന്റെ ദീപ്','ദൈവങ്ങളുടെ ദ്വീപ്','ഹൈന്ദവ ദ്വീപ്','പ്രണയത്തിന്റെ ദ്വീപ്' എന്നൊക്കെ ബാലിക്ക് വിളിപ്പേരുകളുണ്ട്.

പ്രമുഖ സാഹിത്യകാരനായിരുന്ന എസ്.കെ. പൊറ്റക്കാട് എഴുതിയ " ബാലി ദ്വീപ് "എന്ന യാത്രാ വിവരണത്തിലൂടെയാണ് ഈ ദ്വീപിനെ കേരളീയരറിഞ്ഞ് തുടങ്ങിയത്.

ചരിത്രം

[തിരുത്തുക]

2000 വർഷങ്ങൾക്കു മുൻപ് തെക്കുകിഴക്കേഷ്യയിൽ നിന്നും ഓഷ്യാനിയയിൽനിന്നും കടൽ കടന്ന് വന്ന ആസ്ട്രോനേഷ്യൻ വിഭാഗങ്ങളായ ജനതയാണ് ബാലിക്കാർ..

പ്രാചീന ബാലിയിൽ ഒമ്പത് ഹിന്ദു വിഭാഗങ്ങൾ നിലനിന്നിരുന്നു.പശുപത, ഭൈരവ, ശിവ സിദ്ധാന്ത, വൈസ്ണവ, ബൗധ, ബ്രഹ്മ, രെസി, സോര, ഗണപദ്യ എന്നിവയായിരുന്നു അവ. ഓരോ വിഭാാഗത്തിനും അതിന്റെ സ്വന്തം പൂജ്യമായ ദേവസംങ്കല്പം ഉണ്ടായിരുന്നു.

നി.ഇ.ഒന്നാം നൂറ്റാണ്ടു തൊട്ടേ ബാലി സംസ്കാരത്തെ ഹിന്ദു ചൈനീസ് സംസ്കാരങ്ങൾ സ്വാധീനിച്ചിരുന്നു.,എങ്കിലും,പ്രത്യേകിച്ച ഹിന്ദു സംസ്കാരമാണ് സവിശേഷമായി സ്വാധീനിച്ചിരുന്നത്.ബാലി ദ്വീപ് എന്ന പേർ പല ശിലാശാസനങ്ങളിലും കാണുന്നുണ്ട്; പ്രത്യേകിച്ചും, സി.ഇ.914 ലെ ശ്രീ കേസരി വർമ്മദേവ യുടെ ബ്ലഞൊങ്ങ് ശിലാസ്തംഭത്തിലെ മുദ്രണത്തിൽ 'വാലിദ്വീപ' എന്നാണ് എഴുതിയിരിക്കുന്നത്.ഈ കാലത്തോടടുത്താണു നെൽകൃഷിക്കായി സങ്കീർണ്ണമായ സുബക്ക് ജലസേചനവ്യൂഹം വികസിപ്പിച്ചത്.ഇന്നും നിലനിൽക്കുന്ന സംസ്കാരികവും മതപരവുമായ പാരമ്പര്യങ്ങളുടെ വേരുകൾ ആ പ്രാചീന കാലത്തിലാളൂന്നി നിൽക്കുന്നത്.കിഴക്കൻ ജാവയിലെ ഹിന്ദു രാജവംശമായിരുന്ന മജാപാഹിത് സാമ്രാജ്യം (സി.ഇ.1293 - 1520) 1343ൽ ഒരു ബാലി കോളനി സ്ഥപിച്ചു.ഈ സാമ്രാജ്യത്തിന്റെ പതനത്തോടെ 15 അം നൂറ്റാണ്ടോടെ ജാവയിൽ നിന്നും ബാലിയിലേയ്ക്കു ബുദ്ധിജീവികളുടെയും ആർട്ടിസ്റ്റുകളുടെയും പുരോഹിതന്മാരുടെയും സംഗീതജ്ഞരുടേയും ഒരു പാലായനം തന്നെ നടന്നു.

1585ൽ ആണു യ്യുറോപ്യന്മാർ ബാലിയുമായി ആദ്യമായി ബന്ധപ്പെടുന്നതു.അവിടുത്തെ രാജാാവായ ദേവ അഗുങ്ങിന്റെ സേവനത്തിനായി ബുക്കിത്ത് ഉപദ്വീപിൽ എത്തിപ്പെട്ട ഏതാനും പോർച്ചുഗീസുകാരാൺ ആദ്യമായി ബാലിയിലെത്തിയ യൂറൊപ്യന്മാർ എന്നാണ് കരുതപ്പെടുന്നത്.പിന്നീട് 1597ൽ ബാലിയിലെത്തിയ ഡച്ച് പര്യവേഷകനായ കോർനേലിസ് ഡി ഹൗട്മാൻ അവിടെ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി 1602ൽ സ്ഥാപിക്കാൻ കാരണമായി.അടുത്ത 2 1/2 നൂറ്റാണ്ട് ഇൻഡോനേഷ്യൻ ഉപദ്വീപ് ഡച്ചു ഭരണത്തിൻ കീഴിലാവുന്നതിന്റെ തുടക്കമായിരുന്നു ഇത്.1840കളിൽ ആണ് ബാലിയിൽ രാഷ്ട്രീയവും സാമ്പത്തികവുമായ ഡച്ചു സ്വാധീനത്തിന് തുടക്കമായത്.ഡച്ചുകാർ ബാലിയിൽ അന്നുണ്ടായിരുന്ന ചെറുരാജ്യങ്ങളെ തമ്മിലടിപ്പിക്കുകയും അങ്ങനെ ബാലിയിൽ ഡച്ചു സ്വാധീനം വർദ്ധിപ്പിക്കുകയും ചെയ്തു.

1860ൽ പ്രശസ്ത ഇംഗ്ലീഷ് പ്രകൃതി ശസ്ത്രജ്ഞനായ ആൽഫ്രഡ് റസ്സൽ വാല്ലിസ് സിംഗപ്പൂരിൽ നിന്നും ബാലിയിലേയ്ക്കു യാത്ര ചെയ്യുകയും ബാലിയുടെ ഉത്തരതീരത്തുള്ള ബിലെലിങ്ങിൽ ഇറങ്ങുകയും ചെയ്തു. വാല്ലിസിന്റെ ഈ യാത്ര തന്റെ വല്ലിസ് ലൈൻ സിദ്ധാന്തത്തിനു പ്രേരകമായിത്തീർന്നു.വല്ലിസ് ലൈൻ എന്നതു ലംബൊങ്ങിനും ബാലിക്കും ഇടയിലെ കടലിടുക്കിലൂടെ കടന്നു പോകുന്ന ഒരു സസ്യ അതിർത്തിയാണ്.ഈ അതിർത്തിക്കിരുപുറവും കിഴക്കായി ഏഷ്യയിൽ ഉദ്ഭവിച്ച സസ്യസ്പീഷീസുകളും പടിഞ്ഞാറായി ആസ്ട്രേലിയയിലേയും ഏഷ്യയിലേയും സസ്യസ്പീഷീസുകളും വളരുന്നു.തന്റെ യാത്രാ വിവരണമായ 'മലയാ ഉപദ്വീപ്'(ദ മലയ് ആർക്കിപെലഗൊ) എന്ന ഗ്രന്ഥത്തിൽ ബാലിയിലെ തന്റെ അനുഭവങ്ങൾ എഴുതിയിരിക്കുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

ജാവയിൽ നിന്നും 3.2 കിലോമീറ്റർ(2 മൈൽ) കിഴക്കായി ബാലി സ്ഥിതി ചെയ്യുന്നു. ഭൂമധ്യരേഖയിൽ നിന്നും 8 ഡിഗ്രീ തെക്കായാണ് ബാലി കിടക്കുന്നത്.ബാലി കടലിടുക്ക് ബാലിയേയും ജാവയേയും വേർതിരിക്കുന്നു.കിഴക്കു നിന്നു പടിഞ്ഞാറേയ്ക്കു ഏകദേശം 153 കി.മീ.(95 മൈൽ)നീളവും വടക്കു നിന്നും തെക്കോട്ടു 112 കി.മീ. (69 മൈൽ)നീളവുമുണ്ട്.5780 കി.മീ. ആണ് ബാലിയുടെ വിസ്തീർണ്ണം.ഇതിന്റെ ജനസാന്ദ്രത ചതുരശ്ര കി.മീറ്ററിന് 750 ആണ്.

ബാലിയുടെ മധ്യഭാഗത്തുള്ള പർവതങ്ങൾ 3000 മീറ്ററോളം ഉയരമുള്ളതാണ്.ഇതിൽ ഏറ്റവും ഉയരമുള്ള കൊടുമുടി പർവതമാതാവ് എന്നറിയപ്പെടുന്ന അഗുങ്ങ് കൊടുമുടിയാകുന്നു(3031 മീ.).ഇതൊരു സജീവ അഗ്നിപർവതമാണ്.ബാലിയിലെ അഗ്നിപർവ്വതങ്ങളാണ് ബാലിയുടെ മണ്ണിനെ അനിതര സാധാരണമായി ഇത്രയും ഫലപുഷ്ടമാക്കിയത്.ഉയരം കൂടിയ മലനിരകൾ കനത്ത വർഷപാതത്തിനു കാരണമാകുന്നതിനാൽ കാർഷിക മേഖല അത്യുല്പാദനശേഷിയുള്ളതായിരിക്കുന്നു.

പരിസ്ഥിതി

[തിരുത്തുക]

മുൻപു പറഞ്ഞ വല്ലിസ് രേഖയ്ക്കു പടിഞ്ഞാറു കിടക്കുന്നതിനാൽ ബാലിയിലെ മൃഗജാലങ്ങൾ ഏഷ്യൻ സ്വഭാവമാണ് കൂടുതൽകാണിക്കുന്നത്. 280 സ്പീഷീസ് പക്ഷികൾ ഇവിടെ വസിക്കുന്നു.ഇതിൽ ബാലി സ്റ്റെർലിങ്ങ് പോലുള്ള പക്ഷികൾ വളരെ അപൂർവവും വംശനാശത്തോടടുത്തവയും ആകുന്നു.ബാലിയിൽ ഉണ്ടായിരുന്ന പ്രത്യേക തരം ചെറു കടുവകൾ ഒന്നു പോലും ഇന്നവശേഷിക്കുന്നില്ല.കാട്ടുപന്നി,ജാവൻ രുസ്സാ മാൻ,ഇവയാണ് ഇന്നുള്ളവയിൽ ഏറ്റവും വലിയ സസ്തനികൾ.ചെറിയ ഒരു മാൻ ആയ ഇന്ത്യൻ മണ്ട്ജാക്ക് ഉണ്ട്.എന്നാൽ ഉപ്പുജലത്തിൽ വസിച്ചിരുന്ന ചീങ്കണ്ണികൾക്ക് കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ വംശനാാശം സംഭവിച്ചു കഴിഞ്ഞു.

അണ്ണാന്മാരെ മിക്കയിടങ്ങളിലും കാണപ്പെടുന്നുണ്ട്.എന്നാൽ ഏഷ്യൻ പനമരപ്പട്ടി അത്രയധികം സാധാരണമല്ല.ഇവയെ കോപ്പി ലുവാക് ഉണ്ടാക്കാനായി കോഫീഫാമുകളിൽ വളർത്തുന്നുണ്ട്.വവ്വാലുകളെ മിക്ക സ്ഥലങ്ങളിലും കാണാൻ കഴിയും.ഇവയെ വവ്വാലുകളുടെ അമ്പലങ്ങളിൽ (ഗോവാ ലാവാ)ആരാധിച്ചുവരുന്നു.മറ്റു ഗുഹാ ക്ഷേത്രങ്ങളിലും (ഉദാ-ഗംഗാ കടൽത്തീരത്തെ)ആരാധിക്കുന്നുണ്ട്.രണ്ടു സ്പീഷീസുകളിൽ പെട്ട കുരങ്ങുകൾ ഉണ്ട്.ഞണ്ടു തീനിയായ കുരങ്ങനാണു ഒന്ന്.ഇതിനെ പ്രാദേശികമായി "കേര' എന്നാണു പറഞ്ഞു വരുന്നതു.ഉബുദ് പ്രദേശത്തെ മൂന്നു ക്ഷേത്രങ്ങളിൽ ഈ വാനരന്മാരെ ആരാധിക്കുകയും ആഹാരം കൊടുക്കുകയും ചെയ്യുന്നുണ്ടു.അവയെ ഓമനമൃഗങ്ങളായി ആളുകൾ വളർത്തിവരുന്നുണ്ട്.രണ്ടാമത്തെ തരം കുരങ്ങു വർഗമാണു ജവൻ ലൻഗ്ഗൂർ.ലുതുങ് എന്നറിയപ്പെടുന്ന ഇവ വളരെ അപൂർവ്വമാണ്.ബാലി ബരത് ദേശീയോദ്യാനത്തിൽ ഒഴിച്ച് ഇവയെ വളരെക്കുറച്ചു സ്ഥലങ്ങളിൽ മാത്രമേ കാണാനാകൂ.ഇതിനൊരു ഓറഞ്ചു നിറമാണ് ഉള്ളത്.പുലിപ്പൂച്ച,സുന്ദ പങ്കൊലിൻ,കറുത്ത വലിയ അണ്ണാൻ എന്നിവയാണ് മറ്റുള്ള അപൂർവ്വ സസ്തനികൾ.

രാജവെമ്പാല,പെരുമ്പാമ്പ് എന്നിവയാണ് പ്രധാന പാമ്പുകൾ.

ചുറ്റുപാടുമുള്ള പവിഴപ്പുറ്റുകൾ നിറഞ്ഞ സമുദ്രത്തിൽ പലയിനം ജീവികൾ വസിക്കുന്നു.സിങരാജ,ലോവിന എന്നിവിടങ്ങൾക്കടുത്തെ സമുദ്രത്തിൽ ഡോൾഫിനുകളെ കാണാം.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം തൊട്ട് ഒട്ടേറെ പുതിയ സസ്യങ്ങൾ ബാലിയിലേയ്ക്കു കൊണ്ടുവരപ്പെട്ടു.ഇപ്പൊൾ ഏതാാണ് ഈ നാടിന്റെ തനതു സസ്യങ്ങൾ എന്നു സംശയം തോന്നും.മരങ്ങളിൽ സാധാരണയായി,ആൽമരങ്ങൾ,പ്ലാവ്,തെങ്ങ്,മുളകൾ,അക്കേഷ്യാ,വാഴകൾ എന്നിവ കാണാം.എണ്ണമറ്റ പൂച്ചെടികളും ഇവിടെയുണ്ട്: ചെമ്പരുത്തി,ബോഗൻ വില്ല,മുല്ല,ആമ്പൽ,താമര,റോസുകൾ,ബിഗോനിയാകൾ,ഓർക്കിഡുകൾ.പന്നൽച്ചെടികളും കൂണുകളും പൈൻ മരങ്ങളും ഇവിടെയുണ്ട്.കപ്പി,മാങ്കോസ്റ്റീൻ,ചോളം എന്നീ വാണിജ്യ പ്രാധാന്യമുള്ള വിളകളും കാണാം.

ഭരണ വിഭാഗങ്ങൾ

[തിരുത്തുക]

സാമ്പത്തിക രംഗം

[തിരുത്തുക]

വിനോദ സഞ്ചാരം

[തിരുത്തുക]

ഗതാഗതം

[തിരുത്തുക]

ജാതി വ്യവസ്ഥ

[തിരുത്തുക]

ബാലിയിൽ മൂന്നു ഭാഷകളുണ്ട്. ഉച്ചഭാഷ,നീചഭാഷ,ശുദ്ധഭാഷ അഥവാ മാതൃഭാഷ. ബാലി സാമൂഹ്യജീവിതത്തിൽ നിത്യോപയോഗത്തിന് ഒരു വ്യക്തിക്ക് ഈ മൂന്നു ഭാഷകളും അറിഞ്ഞിരിക്കണം. ഈ മൂന്നും പരസ്പരം പൊരുത്തമില്ലാത്ത ഭാഷകളാണ്. ഈ മൂന്നു ഭാഷയിലും ധാതുക്കളും വാക്കുകളും വാക്യഘടനയും വ്യാകരണവും ഉച്ചാരണ സമ്പ്രദായവും എല്ലാം വ്യത്യസ്തമാണ്. ഈ ബാലിയിൽ പണ്ഡിതന്മാര ർക്കും പുരോഗിതക്കർക്കും പഴയ സാഹിത്യ ഭാഷയായ '. ' കൂടി അറിഞ്ഞിരിക്കണം. ഉച്ചഭാഷ എന്ന് പറയുന്നത് താഴ്ന്ന ജാതിക്കാർ ഉയർന്ന ജാതിക്കാരോട് സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന പ്രത്യേക ഭാഷയാണ്. നീചഭാഷ എന്ന് പറയുന്നത് ഉയർന്ന ജാതിക്കാർ കീഴ് ജാതിക്കാരോട് സംസാരിക്കുന്നത്. ശുദ്ധഭാഷ വീട്ടിലും ചന്തയിലും

സംസ്കാരം

[തിരുത്തുക]

കായികം

[തിരുത്തുക]

പൈതൃക സ്ഥലങ്ങൾ

[തിരുത്തുക]

ഇതും കാണൂ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Bali to Host 2013 Miss World Pageant
  2. Indonesia's Population: Ethnicity and Religion in a Changing Political Landscape. Institute of Southeast Asian Studies. 2004.
"https://ml.wikipedia.org/w/index.php?title=ബാലി&oldid=4024446" എന്ന താളിൽനിന്ന് ശേഖരിച്ചത്