കാന്തവൃത്തം
കാന്തവൃത്തം (വൃത്തശാസ്ത്രം) രചന: (1911) |
[ പുറം ]
കാന്ത വൃത്തം
[ DEDICATION ]
വൃത്തരത്നാകരം മുതലായ "ഛന്ദശ്ശാസ്ത്ര"ഗ്രന്ഥങ്ങളിൽ ഒന്നുമുതൽ മേല്പോട്ടുള്ള സംഖ്യകൾക്ക് "ഏകം", "ദ്വയം" എന്നിങ്ങിനെ ഉള്ള സുലഭമായ മാൎഗ്ഗം വെടിഞ്ഞ് "ഉക്താ" "അത്യുക്താ" ഇത്യാദിയായും, മൂന്നു വൎണ്ണങ്ങൾക്കൊ നാലുമാത്രാകൾക്കൊ ഒരു ഗണമെന്നും, ആ ഗണവൎണ്ണങ്ങളുടെ ഗുരുലാഘവഭേദംകൊണ്ട് എട്ടുഗണമാക്കി "മയരസതജഭന" എന്നും, സംജ്ഞകൾ ചെയ്തിരിയ്ക്കയാൽ ഒരു ഗണത്തെ ഒരക്ഷരം കൊണ്ടു കാണിയ്ക്കാവുന്നവയായ ചില സ്വല്പലാഘവങ്ങൾ പ്രാചീനഗ്രന്ഥങ്ങളിൽ ഉണ്ട്. എങ്കിലും കാവ്യനാടകാദി വളരെ പരിചയിച്ചു സമ്പൂൎണ്ണലോകവ്യുല്പത്തിയൊ ആയതല്ലങ്കിൽ ശാസ്ത്രങ്ങളിൽ നൈപുണ്യമോ ആയതുകൾ രണ്ടുമൊ സമ്പാദിച്ചിട്ടുള്ളവൎക്കുകൂടി, ഛന്ദശ്ശാസ്ത്രപരിചയം ഇല്ലെന്നുവരികൽ, "പ്രഹൎഷിണീ" വൃത്തത്തിന്റെ സ്വരൂപം "മനജരഗ"എന്നുപറഞ്ഞാൽ ലേശം മനസ്സിലാകുന്നതല്ലാത്തതിന്നു പുറമെ, ഈ പറഞ്ഞതു എന്തുഭാഷയിലാകുന്നു എന്നു സംശയിയ്ക്കകൂടി ചെയ്യുമായിരിക്കാം. പിന്നെയും വൃത്തരത്നാകരരീതിയായിട്ടു "ഗണം" നോക്കി വൃത്തം [ 2 ] അറിയുന്നതാകയാൽ, കേട്ടാൽ പരസ്പരം ഛായയുള്ള വൃത്തങ്ങൾ ഇന്നിന്നതെന്നു അറിവാൻ പ്രയാസം. ആയതുകളും ആയതുകൾ തമ്മിലുള്ള വ്യത്യാസങ്ങളും സ്പഷ്ടമായി തിരിച്ചറിയുകയും ധരിക്കുകയും ചെയ്യേണ്ടതു, പരീക്ഷക്കു പഠിക്കുന്നവർക്കു പ്രത്യേകിച്ചു അത്യാവശ്യമാകുന്നു. ഇന്ദ്രവജ്രാ, ഉപേന്ദ്രവജ്രാ, ഉപജാതികൾ, ആഖ്യാനികാകൾ, വംശസ്ഥം, ഇന്ദ്രവംശസ്ഥം, ഇതുകളും ഇനി ഇതുപോലെ പലതുകളും തമ്മിൽ അല്പാല്പം വ്യത്യാസങ്ങളേയുള്ളു എന്നറിയുന്നതിന്ന് വൃത്തരത്നാ കരം കൊണ്ടു സുലഭത്തിൽ കഴിയുന്നതല്ലാ, എന്നതിനുപുറമെ, ശ്രവണങ്ങൾക്കു ബഹുരസജനകമായ വൃത്തങ്ങളിൽ നിർമ്മിക്കുന്ന പദ്യങ്ങൾക്കുള്ള രസാംശം ഗുരുലഘുക്കളുടെ വിശേഷമായ വിന്യാസങ്ങളിൽനിന്നു ഉത്ഭവിച്ച ഉന്മേഷകരങ്ങളായ താളം മുതലായവ ഈ ഭംഗിയായ വൃത്തങ്ങളിൽ അടങ്ങിയിരി ക്കുന്നതു കൊണ്ടാകുന്നു എന്നറിവാനും, അങ്ങിനെ അറിഞ്ഞു ശ്രവണാമൃതമായ കവനങ്ങൾ ചെയ് വാനും ഗണങ്ങൾ മൂലമായി വൃത്തസ്വരൂപം അറിഞ്ഞതുകൊണ്ടു പോരാ.
ഇങ്ങിനെ തുടങ്ങിയ ദോഷങ്ങൾ തടുക്കുന്നതിന്നായിട്ടു "കവിരാജൻകാളിദാസർ" സംസ്കൃതഭാഷ [ 3 ] യിൽ "ശ്രുതബോധം" എന്ന വൃത്തഗ്രന്ഥം പരോപകാരാൎത്ഥം നിർമ്മിച്ചു.
ആ രീതിയെ അനുസരിച്ചും സംസ്കൃതപരിപൂൎത്തി ഇല്ലാത്തവരുടെയും പ്രത്യേകിച്ചു "സർവ്വകലാശാലാ" പരീക്ഷകൾക്കു മലയാളഭാഷയിൽ പഠിയ്ക്കുന്ന വിദ്യാർത്ഥികളുടെയും ആവശ്യത്തിന്നു വേണ്ടിയും, സൎവ്വഥാ രാജത്വം ലഭിച്ച കവി ആയ കൊടുങ്ങല്ലൂർ കൊച്ചുണ്ണിതമ്പുരാൻ ഇപ്പോൾ കേരളഭാഷയിൽ "കാന്തവൃത്തം" എന്നു പേരായ ഈ വൃത്തപുസ്തകം രചിതമാക്കിയിരിക്കുന്നു.
ഇതിൽ ഇദ്ദേഹം രസികനായ സ്വീയമനോധൎമ്മങ്ങളെ ആഹ്ലാദകരമാകും വിധത്തിൽ പ്രയോഗിച്ചിട്ടുണ്ട്, ശ്രുതബോധത്തിലും സൗലഭ്യത്തിന്നായിട്ടു ഭൂതസംഖ്യാ അവലംബിച്ചാകുന്നു യതി പറഞ്ഞിരിക്കുന്നത്, കാന്തവൃത്തത്തിൽ ആ കഷ്ടവും കൂടി ഇല്ലാ. ശ്രുതബോധത്തിൽ ഇല്ലാത്തതും ബഹുനടപ്പും ആവശ്യവും ഉള്ളതും ആയ പ്രായേണ സകല വൃത്തങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. പ്രസ്താരം അധികപ്രയോജനം ഇല്ലാത്തതാകയാൽ കാളിദാസർ ത്യജിച്ചതിനെ കൊടുങ്ങല്ലൂർ തമ്പുരാനും അനുസരിച്ചു. രണ്ടിലും ജീവനായികയെ ഉപദേശിക്കുന്നതായിട്ടാണു്. [ 4 ]
മേൽപ്പറഞ്ഞ സംഗതികൾകൊണ്ടു പ്രത്യേകിച്ചും ആകപ്പാടയും നോക്കുമ്പോൾ, ശ്രുതബോധത്തെക്കാൾ ഇതു അധികം ശ്ലാഘനീയമെന്നും മലയാളി വിദ്യാൎത്ഥി കൾക്ക് അവശ്യം അറിയേണ്ടതെന്നും ഉറപ്പിച്ചു പറ വാൻ ഇനിക്കു ഒട്ടും തന്നെ ഭീതിയില്ല. ഈ പുസ്തകം വളരെ ചെറിയതായിരിക്കുന്നതിനാൽ, സുലഭത്തിൽ പാഠികൾക്കു ഗ്രന്ഥകൎത്താവിന്റെ ചുരുക്കിപ്പറവാനു ള്ള ശക്തി ആദിയായും അസാധാരണമായും ഉള്ള ക വിഗുണങ്ങൾ അറിയാവുന്നതാകയാൽ, ആയതു ഇവി ടെ ഇന്നിന്നതെന്നു ചൂണ്ടിക്കാണിക്കെണ്ടതില്ലല്ലൊ.
മനോഹരങ്ങളായ വൃത്തങ്ങൾ ഇതിൽ അടങ്ങി യിരിക്ക കൊണ്ടും, "കാന്തം" എന്നതുകൊണ്ട് ഇതിലു ള്ള വൃത്തങ്ങൾ ൬൧ എന്നും "വൃത്തം" എന്നതുകൊ ണ്ടു പദ്യങ്ങൾ ൬൪ എന്നും സൂചിപ്പിക്കുന്നതുകൊ ണ്ടും, ഇതിന്നും "കാന്തവൃത്തം" എന്നു പേരുവിളിച്ചു.
ഇതിന്നു പീഠികാ എഴുതുന്നതിന്നു ഇനിയ്ക്കു അ നുവാദം തന്നതിന്നായിട്ടു ഞാൻ കവിയോടു വളരെ നന്ദിയായിരിക്കും.
First Prince of Cochin
[ 1 ]
മറിമാന്മിഴിയായ ഗൗരിയേയും മറിമായങ്ങളെഴുന്ന
കൃഷ്ണനേയും നിറയുന്നൊരു ഭക്തിയോടു കൂപ്പി പ്പറ
യുന്നേനിഹതന്വി! കാന്തവൃത്തം (൧)
കേട്ടാലുംഗുരുദീർഘംകൂട്ടക്ഷരമായതിന്റെ മുൻവൎണ്ണം
വിട്ടതുസുന്നമൊടൊത്തതു തിട്ടമതിവപാദമെത്തുമതുപ
ക്ഷെ. (൨)
ഒരുമാത്രയതാം ലഘുവിനു ഗുരുവൎണ്ണത്തിന്നുരണ്ടു
മാത്രയതാം ഗുരുവിനു-ദീൎഘമതെന്നും പറയുമിതിൽ ഹ്ര
സ്വമെന്നുലഘുവിന്നും. (൩)
മതിമുഖി! പത്തൊടുരണ്ടിഹ ചിദമായ്പാദങ്ങൾത
ന്നിലൊറ്റകളിൽ പതിനെട്ടുരണ്ടിൽനാലിൽ പതിന
ഞ്ചാം മാത്രയാൎയ്യയ്ക്കു. (൪)
ആൎയ്യാപൂൎവ്വാൎദ്ധമ്പോ ലാൎയ്യേ! യതൊന്നിലുത്തരമ
ൎദ്ധമതും ഭാര്യേവർദ്ധിതമന്മഥ വീര്യേ! കാണുന്നു ഗീതിയാ
ണതെടൊ (൫)
താൎത്തേന്മൊഴി! പൂൎവ്വാദ്ധവു മോൎത്താൽ ഞാൻ ചൊ
ന്നാരാൎയ്യയുടെ ഉത്തരമാമൎദ്ധത്തോ ടൊത്തെന്നാ
ലായതുപഗീതി. (൬)
ശ്രീയിൽദീൎഘം
(൭)
രണ്ടങ്ങുണ്ടാം ദീൎഘം സ്ത്രീയ്ക്കു
(൮)
ഭാരതിതാൻ ഗുരുചേരുകിലാദിയിൽ
(൯)
സുഭഗയ്ക്കെൻ സുഭഗേ! കേൾവരുമന്ത്യേഗുരുരണ്ട്.
(൧൦)
ഒന്നൊടുനാലഞ്ചിന്നുഗുരുത്വം ശിക്ഷയിലൊത്താ
ലക്ഷരപങ്‌ക്തി. (൧൧)
അറുതിയിൽരണ്ടാംഗുരുലഘുനാലും ശശിവദന
യ്ക്കെൻ ശശിവദനെ!കേൾ. (൧൨)
പാലഞ്ചും മൊഴി! വർണ്ണന്നാലഞ്ചെന്നിവരണ്ടും ലീ
ലാഢ്യേ! ലഘുവായ്പന്നാലാണെമദലേഖാ (൧൩)
ചാലേയഞ്ചാറിവശ്ലോകെ ബാലേലഘുഗുരുക്കളാം
നാലുപാദത്തിലും രണ്ടിൽനാലിൽതാനേഴതും ലഘു ൧൪
ഒന്നൊടുനാലഞ്ചുകളെട്ടെന്നിവ യൊക്കെഗ്ഗുരു
വാംവെണിജിതാഭ്രാവലികേ! മാണവകാക്രീഡമതിൽ.
സമാക്ഷരങ്ങൾനിശ്ചയം സമസ്തവുംഗുരുക്കളാം
പ്രമാണികയ്ക്കുതെന്നയെ! പ്രമാണമിന്ദുനെർമുഖി! ൧൬
ഹൃദ്യേ!ദീൎഘംസൎവ്വം പുണ്യാസ്വാദ്യേനന്നാലാ
കിൽച്ശേദം വിദ്യുന്മാലാരാജൽകായേ! വിദ്യുന്മാലാ
വൃത്തത്തിന്ന്. (൧൭)
ചെമ്പകമാലാവൃത്തമതിന്നെൻ ചെമ്പകമാലാ
നേർതനു!ദീൎഘം മുമ്പതുനാലഞ്ചാരഥപത്തങ്ങൊമ്പതു
മഞ്ചഞ്ചിങ്ങൽ വിരാമം. (൧൮)
പെണ്മണിയാളേ!കേൾക്കുകനീ നന്മണിബന്ധം
വൃത്തമയെ ചെമ്പകമാലവൃത്തമതി ന്നമ്പൊടൊടു
ക്കമ്പോയതുതാൻ. (൧൯)
ഒന്നാരംഭിച്ചുഡുപവദനെ!നാലുവൎണ്ണങ്ങൾ പത്തും
പിന്നീടൊന്നും സൂതനു!ഗുരുവാമ്മൂന്നുനാലാറുമേഴും ന
ന്നായ്നാലാൽ വിരതിയുളവാമാറിനാലേഴിനാലും മന്ദാ
ക്രാന്തയ്ക്കുമലദ്വിലസന്മന്ദഹാസപ്രകാശെ! (൨o)
മന്ദാക്രാന്തയ്ക്കെഴുമറുതിയിൽ ചെന്നൊത്തീടും യ
തികളയണം ധന്യെ!ഹംസിയ്ക്കഖിലതരുണീമാന്യെ!
ഹംസിലളിതഗമനെ. (൨൧)
കൎണ്ണാന്താക്ഷി! ഹ്രസ്വമാറൊ മ്പതെന്നീവർണ്ണം ര
ണ്ടും നാലൊടേഴാൽവിരാമം സ്വൎണ്ണംതൂൎണ്ണമ്പൂൎണ്ണലജ്ജം
വണങ്ങും വൎണ്ണഞ്ചേരും ബാലികേ!ശാലിനിയ്ക്ക്. (൨൨)
ഒന്നൊടുനാലൊടുമേഴഥപത്തും സുന്ദരി കേൾക്ക
ഗുരുക്കളെതാകും ധന്യതരേ! ശൃണുദോധകവൃത്തത്തിന്ന
റികെന്നുടെ ജീവിതനാഥെ! (൨൩)
മൂന്നറേതേഴൊമ്പതിവറ്റെയെല്ലാം മാന്യപ്രിയെ!
ഹ്രസ്വമതായിവന്നാൽ നന്നായതിന്നാമമതിന്ദ്രവജ്ര
യെന്നോതിടുന്നുണ്ടുകവീശ്വരന്മാർ. (൨൪)
ചിതത്തൊടാദ്യത്തിലെഴുന്നവൎണ്ണമതാൎയ്യശീലേ!
ലഘുവായിവന്നാൽ ഇതെൻപ്രിയേ!നൂനമുപേന്ദ്രവജ്ര
യതെന്നുചൊല്ലുന്നുകവീശ്വരന്മാർ. (൨൫)
പാരം മടങ്ങിപ്പരിപൂൎണ്ണചന്ദ്രൻ പരന്നമിയ്ക്കുന്നൊരു
ചാരുവക്ത്രേ! പാരാതെയീവൃത്തയുഗാംഘ്രിയുഗ്മം പെടു
ന്നിനച്ചാലുപജാതിതന്നിൽ. (൨൬)
ഒന്നിന്ദ്രവജ്രാംഘ്രിയതാദിപിന്നേ യുപേന്ദ്രവജ്രാം
ഘ്രികൾമൂന്നുമായാൽ ഉരോജനമ്രേ!വിപരീതശബ്ദ മൊ
ടൊത്തൊരാഖ്യാനികയാനതെല്ലോ. (൨൭)
അഞ്ചിടാതെവിഷമാക്ഷരങ്ങള ങ്ങഞ്ചുവിട്ടയിഗുരു
ക്കളായിടും നെഞ്ചിലോൎക്കുക രഥോദ്ധതാഖ്യമാ മഞ്ചി
തോല്ലസിതവൃത്തമായതിൽ. (൨൮)
പത്തുമൊയ്‌മ്പതുമിവറ്റകൾതമ്മിൽ സത്തമേസുമു
ഖി!മാറിടുമെന്നാൽ രാഗവൎഷിണി രഥോദ്ധതവൃത്തം
സ്വാഗതാഖ്യയൊടുചേൎന്നിടുമല്ലൊ. (൨൯)
ഗുരുമൂന്നതുമാറുമെട്ടുപത്തും പരമൊന്നുംവിഷമാം
ഘ്രിയിൽസമത്തിൽ ഇരുവൎണ്ണമൊടുക്കമൊയ്‌മ്പതേഴും
ഗുരുനാൽമൂന്നുവസന്തമാലികയ്ക്ക്. (൩൦)
വടിവൊടുവസന്തമാലികയ്ക്കുടയൊരംഘ്രികൾ നാലി
ലുമ്പ്രിയെ! ഒടുവിൽ പെടുമേകമക്ഷരംവിടണംചമ്പക
മാലികയ്ക്കയേ! (൩൧)
ചഞ്ചൽഭ്രൂയുഗ്മേപത്തിനവ്വണ്ണമേഴി ന്നഞ്ചാതുണ്ടാ
കും ലാഘവം മേഘവേണി! അഞ്ചാൽവിഛേദംചേരുമേ
ഴാലുമേവം തേഞ്ചോരുംഭാഷേ!വൈശ്വദേവിക്കു നൂനം.
തരളായതനീലലസന്നയനേ! തരുണീമണി!തൊടക
വൃത്തമതിൽ വരവൎണ്ണിനി!മൂന്നതുമാറുമതുംഗുരുവായ്‌വരു
മൊയ്‌മ്പതുമന്ത്യമതും. (൩൩)
ഹരിണാക്ഷിതോടകമതികലയെഗുരുവഞ്ചതാറുലഘു
വായ്‌വരികിൽ പരിപൂൎണ്ണ ചന്ദ്രവദനേപ്രമിതാക്ഷരയാകു
മെന്നറികസുന്ദരിനീ. (൩൪)
ക്രമാലൊന്നുനാലേഴുപത്തൊന്നിവറ്റിൽ പ്രമോദപ്ര
ദേ!ലാഘവംവന്നുവെന്നാൽ പ്രമാണജ്ഞരെല്ലാംഭുജംഗ
പ്രയാതാഖ്യമാം വൃത്തമാണായതെന്നോതിടുന്നു. (൩൫)
മതിതൊഴുംമുഖിമാർമണിമാലികേ!ദൃതവിളംബിതവൃ
ത്തമതിൽപ്രിയെ! മതിയിലോർക്കുകനാലൊടുമെഴുപ ത്തി
തുകളന്ത്യമിവറ്റഗുരുക്കളാം. (൩൬)
പ്രഥമാംഘ്രിതൃതീയമതുന്തഥാദ്രുതവിളംബിതവൃത്തമ
തിൽപ്രിയേ!പ്രഥമാക്ഷരഹീനമതാവുകിൽസുതനുകേൾ
ഹരിണീപ്ലുതമായത. (൩൭)
അറിഞ്ഞുകൊണ്ടാലുമുപേന്ദ്രവജ്രയിൽപറഞ്ഞപാദാ
ന്ത്യമതിന്നുമുമ്പയെ! വരാംഗിമൗലേലഘുവൊന്നുകൂ
ട്ടിയാൽ ധരിക്കവംശസ്ഥമതായിടുംപ്രിയേ! (൩൮)
നീക്കം വെടിഞ്ഞംഘ്രികൾതന്നിലൊക്കെയും മയ്ക്കണ്ണി
യാളേ മുതലിൽഗുരുക്കളേ ചേൎക്കുന്നുവംശസ്ഥമതിങ്കലെങ്കിലോ
കേൾക്കിന്ദ്രവംശസ്ഥമാതായ്‌വരുമ്പ്രിയേ! (൩൯)
സമചരണമതിങ്കലഞ്ചുമെട്ടുംസുമതനു!പത്തുമൊടുക്ക
മുള്ളരണ്ടും ഗുരുവിഷമമതിങ്കലൊമ്പതേഴങ്ങറുതിയിൽ
രണ്ടിതുപുഷ്പിതാഗ്രയെല്ലോ. (൪൦)
വടിവോടുകേൾനീ ശശിവദനയ്ക്കങ്ങുടയൊരുപാദദ്വ
യമൊരുപാദം ദൃഢതരമാകുംകുസുമവിചിത്രയ്ക്കടവിയി
ലോടും മൃഗസമനേത്രേ! (൪൧)
ധരിക്കനീരുചിരയതിന്റെലക്ഷണം ഗുരുക്കളാംവടി
വൊടുരണ്ടുനാലതുംവരംഗനേ! നവമമതുംനവാമൃതം
ചൊരി ഞ്ഞിടുംമൊഴി!പതിനൊന്നുമന്ത്യവും. (൪൨)
വരുമൊന്നുമെഴുമിവവിട്ടൊരൊറ്റകൾക്കരവിന്ദനേർ
മിഴി!ഗുരുത്ത്വമുത്തമേ! വരമഞ്ജുഭാഷിണി! മദീയമാന
സേശ്വരിമഞ്ജുഭാഷിണിയതിൽധരിയ്ക്കനീ. (൪൩)
രണ്ടക്ഷരം മുതലതിൽ നാലുമൊമ്പതും കൊണ്ടൽക
ചേഖലുപതിനൊന്നുമന്ത്യവുംവണ്ടോടിടുംമിഴിഗുരുവാം
പ്രഭാവതി യ്ക്കുണ്ടായ്‌വരുംവിരതികൾനാലിലൊമ്പതിൽ.
മൂന്നാദ്യംദശമമതെട്ടുരണ്ടൊടുക്കം മാന്യസ്ത്രീമകുടമ
ണേഗുരുക്കളായിവന്നീടുംയതിയതുമൂന്നിലങ്ങുപത്തിൽ
കന്ദശ്രീഹരരടനേ!പ്രഹൎഷിണിയ്ക്ക്. (൪൫)
ഒന്നുപുനരഞ്ചുപരമൊയ്‌മ്പതുമൊടുക്ക ന്തന്നിലയിര
ണ്ടുമിവകേൾക്കഗുരുവാകും ഇന്ദുവദനയ്ക്കരിയവാവതിലു
ദിച്ചോ രിന്ദുവദനേമദനദിഗ്വിജയശോഭേ! (൪൬)
വണ്ടാറണിക്കുഴലിമാരണിമൗലിമാലേ!രണ്ടാദിനാല
ഥശുഭേപതിനൊന്നുമെട്ടുംരണ്ടങ്ങൊടുക്കമതുമോൎക്കഗുരു
ക്കളായിക്കണ്ടാൽവസന്തതിലകം തിലകാഞ്ചിതാസ്യേ. (൪൭)
മടുമലർമധുമൃദുമൊഴിനികരമതിന്മുടിയതിൽവടിവൊ
ടുപെടുമണിമണിയെപെടുമൊടുവതിലൊരുഗുരുയതിയ
റികെട്ടൊടുവിവകളിലിഹമണിഗുണനികരേ. (൪൮)
മുതലിലഗുരുവായിട്ടാറുവൎണ്ണങ്ങൾപത്താ മതുമതുല
ഗുണാഢ്യേ!പത്തിനോടൊത്തമൂന്നുംയതിയതുവരുമെട്ടാ
ലേഴിനാൽചന്ദ്രബിംബ പ്രതിമമുഖികൾചൂടുംമാലികേ!
മാലിനിയ്ക്ക്. (൪൯)
സമസ്തധീരമാനസങ്ങളേയുമങ്ങിളക്കുവാൻ സമൎത്ഥ
യായതന്ന്വി!പഞ്ചചാമരാഖ്യമായതിൽ സമാക്ഷരങ്ങ
ളൊക്കെയും ഗുരുക്കളാമ്മൃഗാംഗനാസമാക്ഷി!സത്സമക്ഷ
മായ്സുമാക്ഷികന്തൊഴുംമൊഴി. (൫൦)
വരുമഗുരുവായഞ്ചാദ്യത്തിൽകൃശോദരി!പത്തതിൽ
പരമഥപെടുന്നൊന്നുംമൂന്നങ്ങുനാലതുമാറതും വിരതി
യുളവാമാറാൽനാലാൽതഥാവിധമേഴിനാൽ ഹരിണി
ഹരിണീദീൎഘാപാംഗേ!ദൃഢംഹരിണിയ്ക്കെടോ. (൫൧)
തുടങ്ങുമ്പോളൊന്നാമഗുരുപുരനഞ്ചേഴുമുതലായൊടു
ങ്ങുംമുമ്പായിക്കമലമിഴിമൂന്നക്ഷരമതും മുടങ്ങാതങ്ങാറാൽ
വിരതിപതൊനൊന്നാലുമചലമ്മടങ്ങും വക്ഷോജേ!ശിഖ
ണിയതിന്നോൎക്കിലുളവാം. (൫൨)
ധരിച്ചിടുകരണ്ടിനാറിടനുടനെട്ടിനും പത്തതിൽപരം
സുമുഖിരണ്ടിനുന്തദനുനാലിനങ്ങഞ്ചിനുംവരും ഗുരുത
യേഴിനുംവിരതിയെട്ടിലങ്ങൊമ്പതിൽ ധരാധരകുചദ്വ
യീഭരനതാംഗി!പൃത്ഥ്വിയ്ക്കഹോ. (൫൩)
മന്ദാക്രാന്തയ്ക്കെന്മദഗജലസന്മമന്ദപ്രയാണേ! ച
ന്ദ്രൻവന്ദിയ്ക്കുംസുമുഖിഗുരുവൊന്നാദിയിൽകാലിലെല്ലാം
നന്നായ്‌ചേൎത്തെന്നാൽ കുസുമിതലതാവെല്ലിതാവൃത്ത
മായെന്നെന്നോമൽകാന്തേകവികളഖിലംമെല്ലവേചൊ
ല്ലിടുന്നു. (൫൪)
മൂന്നാദ്യംഗുരുവാറുമെട്ടുമതുലേ!പത്തൊത്തൊരൊ
ന്നില്പരംമൂന്നമ്പില്പതിനാറുമപ്പുറമതും കാന്തേ!
തഥൈവാന്ത്യവും ഇന്ദുശ്രീമുഖിപന്തിരണ്ടിലുമയേ വി
ഛേദമങ്ങേഴിലും വന്നാലായതിനുള്ളപേരുപറയാം ശാ
ൎദ്ദുലവിക്രീഡിതം. (൫൫)
നാലാദ്യംവൎണ്ണമാറേഴിവകളുമഥകേൾപത്തിന്നുപുറ
മായ് നാലഞ്ചാറന്ത്യമെന്നുള്ളിവയുമലഘുവായ്‌വന്നീടണ
മയേബാലേ! വിഛേദമേഴേഴിവയിലുമുളവാ മാറിങ്കലുമ
ഹോചാലേ ചിന്തിയ്ക്കചിത്തേസുവദനയതിനെന്നോ
മൽസുവദനേ! (൫൬)
നാലാദ്യംവൎണ്ണമാറേഴിവകളുമഥകേൾപത്തിനങ്ങപ്പു
റത്തായ് നാലഞ്ചേഴെട്ടതെന്നുള്ളിവയുമലഘുവായ്തീരുമ
ന്ത്യങ്ങൾരണ്ടും ബാലേ!വിഛേദമേഴിൽപുനരുടനുളവാ
മേഴിലവ്വണ്ണമേഴിൽ ചാലേരത്യന്തചഞ്ചൽകുചതരളഗ
ളൽസ്രഗ്ദ്ധരേ!സ്രഗ്ദ്ധരയ്ക്ക്. (൫൭)
അഞ്ചുതന്ന്വിപതിനൊന്നുസുഭ്രുപതിനേഴിതെന്നി
വയൊഴിച്ചുകേ ളഞ്ചിതാംഗിവിഷമാക്ഷരങ്ങളതിലൊക്ക
യുംഗുരുതചേൎക്കണം പഞ്ചസാരമൊഴിപഞ്ചബാണശ
രവിക്ഷണേതനുജിതോല്ലസൽ ചഞ്ചലേകുസുമമഞ്ജരിയ്ക്കു
കുചഭഗ്നസൽകുസുമമഞ്ജരി. (൫൮)
നൽത്തേന്തൊഴുന്നമൊഴിയൊന്നൊടുരണ്ടുമഥ നാ
ലെട്ടുമൊമ്പതുമയേപത്തിൽ പരംപരിചിലൊന്നഞ്ച
താറുപുനരെട്ടെന്നിവറ്റഗുരുവാം മത്തേഭവൃത്തമതി
ലൊത്തീടുമന്ത്യമതുമിത്ഥന്ധരിച്ചിടുകനീ മത്തേഭവൃന്ദമ
തിനുൾത്താരിലത്തലുകൊടുതീടുമാൎയ്യഗമനേ! (൫൯)
ഒന്നോടുനാലതാറുദശമാക്ഷരംസുതനു!പത്തിനപ്പുറമ
താകുന്നൊരു രണ്ടുമാറുമിവയുംഗുരുക്കൾപുനരെട്ടുമന്തി
മമതുംഇന്ദിരതോറ്റിടും വരതനോധരിച്ചിടുകപത്തി
ലുംയതിശുഭേസുന്ദരി പന്തിരണ്ടതിലുമാം സുഭദ്രതരഗാ
ത്രി!ഭദ്രകമതിൽ. (൬൦)
വടിവിനൊടഞ്ചതേഴുദശമത്തിനപ്പുറമതാകുമൊന്നു
മയികേൾ ദൃഢമഥമൂന്നുമേഴുമിവയും ഗുരുത്വമതുചേരു
മൊമ്പതുമെടോഒടുവതുമേവമങ്ങുയതിനാൽധരിയ്ക്ക പ
തിനൊന്നതിങ്കൽനിയതം പെടുമിഹപന്തിരണ്ടിലുമി
തോൎക്കുകാശ്വലലിതേവരാംഗിലലിതേ! (൬൧)
ഒന്നോടുനാലഞ്ചയിശശിവദനേ പത്തുകഴിഞ്ഞഥവ
രുമൊരുരണ്ടുംമൂന്നതുമാറും മധുമൊഴിയൊടുവിൽചേ
ൎന്നൊരുരണ്ടിവശൃണുഗുരുവാകുംവന്നിടുമഞ്ചേഴിവയതി
ൽ യതിയുംപത്തതിനപ്പുറമെഴുമൊരുരണ്ടിൽ തന്ന്വിയ
തിന്നെന്നറികയിഹൃദയേതന്വികൾ ചൂടിടുമണിമണി
മാലേ! (൬൨)
ഒന്നതുഗുരുപുനരെട്ടതുമിങ്ങിനെവരുമഥപത്തിൽ
പരമതിലായിട്ടൊന്നതു മഴകിനൊടെട്ടതൊടുക്കവുമ
തിനിഹമുമ്പങ്ങിരിവതിൽമുമ്പും മിന്നിടുമരിയനിലാവു
മടങ്ങിന സുരുചിരഹാസംസതതമിണങ്ങി ച്ചിന്നിന
വദനസരോരുഹനിൎജ്ജിതശശധരബിംബേ! ശശധര
ബിംബേ. (൬൩)
പരിചിനൊടഞ്ചതുമെട്ടതുപത്തതിലഥപരമൊന്ന
തു മെട്ടതുമയികേളിരുവതിനപ്പുറമൊന്നതുമാറതുമിവകള
ശേഷമതുംഖലുഗുരുവാം ഹരികളടുത്തുതടുത്തുകടുത്തി
ടുമരിശമുദിച്ചുപിടിച്ചഥവലയും ഹരിണകിശോരകലോ
ചനസുന്ദരതരനയനേ! ശൃണുസുന്ദരനയനേ.
(൬൪)