[go: up one dir, main page]

Jump to content

പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം

Coordinates: 10°23′00″N 76°42′30″E / 10.38333°N 76.70833°E / 10.38333; 76.70833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പറമ്പിക്കുളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം
Map of India showing location of Kerala
Location of പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം in India
Location of പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം
പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം
Location of പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ)   പാലക്കാട്
Established 1973
ഏറ്റവും അടുത്ത നഗരം 45 കി.മി. പൊള്ളാച്ചി, തമിഴ്നാട്
Governing Body: Kerala Forest Dept.
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
285 km² (110 sq mi)
600 m (1,969 ft)
കാലാവസ്ഥ
Precipitation
താപനില
• വേനൽ
• ശൈത്യം

     2,300 mm (90.6 in)

     32 °C (90 °F)
     15 °C (59 °F)
വെബ്‌സൈറ്റ് http://www.parambikulam.org

10°23′00″N 76°42′30″E / 10.38333°N 76.70833°E / 10.38333; 76.70833

Parambikulam Tiger Reserve/WLS

കേരളത്തിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം. പറമ്പിക്കുളം നദിയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം അണക്കെട്ടിന് ചുറ്റുമായി  ഈ വന്യജീവി സംരക്ഷണകേന്ദ്രം 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നു. പാലക്കാട് പട്ടണത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് ഇത്. തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. ആന മല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു. പ്രസിദ്ധമായ ടോപ്പ്സ്ലിപ്പ് പറമ്പികുളത്തിനടുത്താണ്. തൂണക്കടവ് അണക്കെട്ട് പറമ്പിക്കുളത്തെ പ്രധാന ആകർഷണമാണ്.

ആനകളുടെ താവളം എന്നതിനു ഉപരി കാട്ടുപോത്ത്, മ്ലാവ്, വരയാട്, മുതല എന്നിവയും ചുരുക്കം കടുവകൾ, പുള്ളിപ്പുലികൾ എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ ഉണ്ട്. വിവിധയിനത്തിലുള്ള സസ്യജാലങ്ങൾക്ക് വാസസ്ഥലമാണ് ഇവിടം. മുൻ‌കൂർ അനുവാദം വാങ്ങിയാൽ വനത്തിൽ സാഹസികയാത്രയ്ക്ക് പോവാം. ഇവിടത്തെ തടാകത്തിൽ ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം ഇവിടെയുള്ള തൂണക്കടവ് എന്ന സ്ഥലത്താണ്.

Kannimara Teak

2010 ഫെബ്രുവരി 19-ന് ഈ വന്യജീവികേന്ദ്രം, കേരളത്തിലെ രണ്ടാമത്തെ കടുവാസം‌രക്ഷണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു[1]

ചിത്രശാല

[തിരുത്തുക]
ആനമല ടൈഗർ റിസർവിന്റെ കവാടം
പറമ്പിക്കുളത്തെ കാഴ്ചബംഗ്ലാവ്
This informational certificate, issued to visitors, has a write-up in Malayalam, indicating monetary value of a tree.

അവലംബം

[തിരുത്തുക]
  1. "പറമ്പിക്കുളം കടുവാ സങ്കേതം യാഥാർഥ്യമായി" (html). മാധ്യമം ഓൺലൈൻ. 2010 ഫെബ്രുവരി 20. Retrieved 2010 ഫെബ്രുവരി 20. രാജ്യത്തെ 38ാമത്തെയും കേരളത്തിലെ രണ്ടാമത്തെയും കടുവാ സങ്കേതമായ പറമ്പിക്കുളം ടൈഗർ റിസർവ് യാഥാർഥ്യമായി. {{cite web}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

[തിരുത്തുക]